Saturday, May 15, 2021

ആരോഗ്യ കാരണങ്ങളാൽ രാഷ്ട്രീയത്തിലേക്കില്ലെന്ന നടൻ രജനികാന്തിെൻറ പ്രഖ്യാപനം ബി.ജെ.പിക്കും സംഘ്പരിവാർ കേന്ദ്രങ്ങൾക്കും തിരിച്ചടി

Must Read

ചെന്നൈ: ആരോഗ്യ കാരണങ്ങളാൽ രാഷ്ട്രീയത്തിലേക്കില്ലെന്ന നടൻ രജനികാന്തിെൻറ പ്രഖ്യാപനം ബി.ജെ.പിക്കും സംഘ്പരിവാർ കേന്ദ്രങ്ങൾക്കും തിരിച്ചടിയായി. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ ജയലളിതയുടെയും കരുണാനിധിയുടെയും അഭാവത്തിൽ രജനികാന്തിെൻറ പിന്തുണയോടെ തമിഴകം പിടിക്കുകയെന്ന സംഘ്പരിവാർ മോഹത്തിൻമേലാണ് ഈ പ്രഖ്യാപനം വെള്ളിടിയായത്.

ഇൗ​യി​ടെ ‘മ​ക്ക​ൾ സേ​വൈ ക​ക്ഷി’ എ​ന്ന പേ​രി​ൽ പു​തി​യ രാ​ഷ്​​ട്രീ​യ​ക​ക്ഷി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്നു. ചി​ഹ്ന​മാ​യി ‘ഒാ​േ​ട്ടാ​റി​ക്ഷ’​യാ​ണ്​ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഡി​സം​ബ​ർ 31ന്​ ​ഇ​തി​െൻറ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്താ​നി​രി​ക്കെ​യാ​ണ്​ ആ​രാ​ധ​ക​രെ​യും രാ​ഷ്​​ട്രീ​യ​കേ​ന്ദ്ര​ങ്ങ​ളെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട്​ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ട്വി​റ്റ​റി​ൽ ര​ജ​നി​കാ​ന്തി​െൻറ പ്ര​സ്​​താ​വ​ന ഇ​റ​ങ്ങി​യ​ത്. ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും വെ​ർ​ച്വ​ൽ കോ​ൺ​ഫ​റ​ൻ​സു​ക​ൾ മു​ഖേ​ന​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​ജീ​വ​മാ​യി ര​ജ​നി​കാ​ന്ത്​ പാ​ർ​ട്ടി​യെ ന​യി​ക്കു​മെ​ന്നാ​ണ്​ പൊ​തു​വെ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.

ര​ജ​നി​യു​ടെ രാ​ഷ്​​ട്രീ​യ പി​ൻ​മാ​റ്റ​ത്തെ​ക്കു​റി​ച്ച്​ കോ​യ​മ്പ​ത്തൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ൽ​നി​ന്ന്, ത​മി​ഴ്​​നാ​ട്​ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ എ​ൽ. മു​രു​ക​ൻ മൗ​നം പാ​ലി​ച്ച്​ ഒ​ഴി​ഞ്ഞു​മാ​റി. അ​ണ്ണാ ഡി.​എം.​കെ​യു​മാ​യി ബി.​ജെ.​പി സ​ഖ്യ​ത്തി​ലാ​ണെ​ങ്കി​ലും ഇൗ​യി​ടെ​യാ​യി ഇ​രു​ക​ക്ഷി​ക​ളും ത​മ്മി​ൽ സ്വ​ര​ച്ചേ​ർ​ച്ച​യി​ല​ല്ല. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി സ്​​ഥാ​നാ​ർ​ഥി​യാ​യി എ​ട​പ്പാ​ടി പ​ള​നി​സാ​മി​യെ ത​മി​ഴ്​​നാ​ട്​ ബി.​ജെ.​പി നേ​തൃ​ത്വം അം​ഗീ​ക​രി​ക്കാ​ത്ത​താ​ണ്​ പ്ര​ധാ​ന കാ​ര​ണം.

അ​ണ്ണാ ഡി.​എം.​കെ​യു​മാ​യു​ള്ള സ​ഖ്യം, ര​ജ​നി​കാ​ന്തി​െൻറ പാ​ർ​ട്ടി​യു​മാ​യി ചേ​ർ​ന്ന്​ ഒ​രു മൂ​ന്നാം മു​ന്ന​ണി, അ​ണ്ണാ ഡി.​എം.​കെ-​ബി.​ജെ.​പി സ​ഖ്യ​ത്തി​ൽ ര​ജ​നി​കാ​ന്തി​െൻറ പാ​ർ​ട്ടി​യെ കൂ​ടി അ​ണി​നി​ര​ത്തു​ക എ​ന്നി​ങ്ങ​നെ മൂ​ന്ന്​ സാ​ധ്യ​ത​ക​ളാ​ണ്​ ത​മി​ഴ​ക രാ​ഷ്​​ട്രീ​യ​ത്തി​ൽ ബി.​ജെ.​പി​ക്ക്​ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത്.

ര​ജ​നി​കാ​ന്തി​െൻറ പ്ര​ഖ്യാ​പ​നം യ​ഥാ​ർ​ഥ​ത്തി​ൽ ര​ക്ഷ​യാ​യ​ത്​ ര​ണ്ടു ദ്രാ​വി​ഡ ക​ക്ഷി​ക​ൾ​ക്കു​മാ​ണെ​ങ്കി​ലും ഏ​റെ ആ​ശ്വാ​സം അ​ണ്ണാ ഡി.​എം.​കെ​ക്കാ​ണ്. ര​ജ​നി​​യെ ചൂ​ണ്ടി​ക്കാ​ട്ടി ബി.​ജെ.​പി ന​ട​ത്തി​യി​രു​ന്ന വി​ല​പേ​ശ​ലും ഭീ​ഷ​ണി​യും ഇ​നി വി​ല​പ്പോ​വി​ല്ല. ഒ​പ്പം ര​ജ​നി പാ​ർ​ട്ടി വ​ന്നാ​ലു​ണ്ടാ​കു​മാ​യി​രു​ന്ന വോ​ട്ടു​ചേ​ർ​ച്ച ഭീ​തി​യും ഒ​ഴി​വാ​യി.

ബി.​ജെ.​പി, അ​ണ്ണാ ഡി.​എം.​കെ ക​ക്ഷി​ക​ളും ര​ജ​നി പാ​ർ​ട്ടി​യും ഒ​ന്നി​ച്ചു​നീ​ങ്ങി​യാ​ൽ ത​ങ്ങ​ളു​ടെ നി​ല പ​രു​ങ്ങ​ലി​ലാ​കു​മെ​ന്ന്​ ഡി.​എം.​കെ​യും ഭ​യ​ന്നി​രു​ന്നു. ദ്രാ​വി​ഡ ക​ക്ഷി​ക​ൾ​ക്ക്​ ബ​ദ​ലാ​യി പു​തി​യ മാ​റ്റ​മെ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​െൻറ ചു​വ​ടു​പി​ടി​ച്ച്​ ര​ജ​നി​യു​മാ​യി യോ​ജി​ച്ച്​ നീ​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന ക​മ​ൽ ഹാ​സ​െൻറ മ​ക്ക​ൾ നീ​തി​മ​യ്യം പോ​ലും പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ളി മാ​റ്റി ക​ളി​ക്കേ​ണ്ടി​വ​രു​മെ​ന്ന അ​വ​സ്​​ഥ​യാ​ണ്.

അതിനിടെ, പാർട്ടി ഇല്ലെങ്കിലും രജനിയുടെ പരസ്യപിന്തുണ നേടിയെടുക്കാനാണ് ബി.ജെ.പി കേന്ദ്രങ്ങളുടെ ഇപ്പോഴത്തെ ശ്രമം. കടുത്ത നിരാശയിലാണെങ്കിലും ആരോഗ്യത്തിൽ ശ്രദ്ധപുലർത്തണമെന്ന് തന്നെയാണ് ആരാധകരുടെ നിലപാട്.

English summary

Actor Rajinikanth’s announcement that he will not enter politics due to health reasons is a setback for the BJP and Sangh Parivar Kendras.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News