Tuesday, April 20, 2021

ബി.ജെ.പിയിൽ ചേർന്നത് തെറ്റായിപ്പോയെന്ന് നടൻ കൊല്ലം തുളസി

Must Read

ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ചിന്റെ കേസുകൾ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിന് നിയമോപദേശം

കൊച്ചി: ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ചിന്റെ കേസുകൾ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിന് നിയമോപദേശം ലഭിച്ചു. എന്നാൽ ഉടൻ അപ്പീൽ നൽകണോയെന്ന് തീരുമാനിച്ചിട്ടില്ല. സ്വർണക്കടത്തിൽ...

അടുത്ത രണ്ടു ദിവസം ഇടുക്കി, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം ഇടുക്കി, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതേതുടർന്ന് രണ്ടു ജില്ലകളിലും യെല്ലോ അലർട്ട്...

ചൊവ്വയിലെത്തിയ പെർസിവിയറൻസ് റോവറിനൊപ്പം നാസ വിക്ഷേപിച്ച ഇൻജെന്യൂയിറ്റി മാർസ് ഹെലികോപ്റ്റർ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ വിജയകരമായി പറന്നുപൊങ്ങി

ചൊവ്വയിലെത്തിയ പെർസിവിയറൻസ് റോവറിനൊപ്പം നാസ വിക്ഷേപിച്ച ഇൻജെന്യൂയിറ്റി മാർസ് ഹെലികോപ്റ്റർ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ വിജയകരമായി പറന്നുപൊങ്ങി. മറ്റൊരു ഗ്രഹത്തിൽ മനുഷ്യർ നിയന്ത്രിച്ച് പറത്തുന്ന ആദ്യ വാഹനം...

കൊല്ലം: ബി.ജെ.പിയിൽ ചേർന്നത് തെറ്റായിപ്പോയെന്ന് നടൻ കൊല്ലം തുളസി. ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ നടത്തിയ വിവാദ പരാമർശത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ ബിജെപി പിന്തുണച്ചില്ലെന്നും പാർട്ടിയുമായുളള സഹകരണം അവസാനിപ്പിച്ചെന്നും കൊല്ലം തുളസി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ആഗ്രഹവും കൊല്ലം തുളസി പ്രകടിപ്പിച്ചു.

നടൻമാരായ രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇടവേള ബാബു എന്നിവര്‍ കോണ്‍ഗ്രസ് വേദിയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്ന കൊല്ലം തുളസി ആ തീരുമാനം തെറ്റായിപ്പോയെന്ന് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

“ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി പിന്തുണച്ചില്ല. ഇപ്പോള്‍ വേണ്ടത് കേസില്‍ നിന്ന് രക്ഷപ്പെടുകയാണ്” – കൊല്ലം തുളസി പറഞ്ഞു.

ശബരിമലയില്‍ ഒരു പ്രശ്നം വന്നപ്പോള്‍ എനിക്കെന്ത് സഹായം വേണമെന്ന് ചോദിച്ചില്ല. ഒരു പ്രാദേശിക നേതാവ് പോലും വിഷയത്തില്‍ ഇടപെട്ടില്ല. അതില്‍ വലിയ വിഷമമുണ്ട്. ഇത്തരമൊരു സമീപനമല്ല ബിജെപിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.

കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടിയോട് കൂറില്ലെന്ന് വ്യക്തമായി. പൊതുരംഗത്ത് സജീവമാകാന്‍ അതിയായ താത്പര്യമുണ്ടെന്നും അദ്ദേഹം പറയുന്നു. ബിജെപിയില്‍ നിന്നും വിട്ട് സിപിഐയിലേക്ക് ചേക്കാറാനാണ് കൊല്ലം തുളസിയുടെ ആഗ്രഹം. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള താല്‍പര്യവും അദ്ദേഹം തുറന്നു പറഞ്ഞു.

2015 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കൊല്ലം ജില്ലയിലെ കുണ്ടറയിലേക്ക് ബിജെപി കൊല്ലം തുളസിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരിക്കുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മത്സരിക്കാൻ താൽപര്യമില്ലെന്ന് അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

2015 ന് ജനുവരിയിലാണ് നടന്‍ കൊല്ലം തുളസി ബിജെപിയില്‍ ചേരുന്നത്. തിരുവനന്തപുരത്തെ സംസ്ഥാന സമിതി ഓഫീസില്‍ വെച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാജീവ് പ്രതാപ് റൂഡിയാണ് അംഗത്വം നല്‍കിയത്. തുടർന്ന നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊല്ലം തുളസി ബി.ജെ.പി വേദികളിൽ സജീവമായിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പിഎസ് ശ്രീധരന്‍ പിള്ള നടത്തിയ ശബരിമല ആചാര സംരക്ഷണ യാത്രയ്ക്ക് കൊല്ലം ചവറയില്‍ നല്‍കിയ സ്വീകരണ വേളയിലാണ് കൊല്ലം തുളസി വിവാദ പരാമർശം നടത്തിയത്.

English summary

Actor Kollam Thulasi says joining BJP was a mistake

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News