നടൻ ഇടവേള ബാബുവിന്റെ അമ്മ ശാന്ത രാമൻ നിര്യാതയായി. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 78 വയസായിരുന്നു. ഗവ.ഗേൾസ് ഹൈസ്കൂളിലെ സംഗീതാധ്യാപിക ആയിരുന്നു ശാന്ത രാമൻ.
ഇന്നലെ ശാന്ത രാമന്റെ പിറന്നാളായിരുന്നു. പിറന്നാൾ ആഘോഷമെല്ലാം കഴിഞ്ഞ് രാത്രി ഒരു മണിയോടെ ശാന്ത രാമന്റെ മുറിയിൽ നിന്ന് ശബ്ദം കേട്ട് അവിടേക്ക് ചെന്നപ്പോഴാണ് തറയിൽ വീണുകിടക്കുന്ന നിലയിൽ അവരെ കണ്ടെത്തുന്നത്. ഉടൻ തന്നെ ഇരിഞ്ഞാലക്കുട കോപ്പറേറ്റിവ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
ഇന്ന് രാവിലെ 9 മണിക്ക് മുനിസിപ്പൽ ഓഫിസ് റോഡിലുള്ള ഇടവേള ബാബുവിന്റെ വസതിയിലാകും മൃതദേഹം. വൈകീട്ട് 3 മണിക്ക് അവിടെ തന്നെയാകും സംസ്കാരം നടക്കുക.
English summary
Actor Idavela Babu’s mother Santha Raman has passed away. The end was this morning. He was 78 years old. Santa Raman was a music teacher at Govt. Girls High School.