Saturday, May 15, 2021

കോവിഡിനെ നിസാരമായി കാണരുതെന്ന് നടൻ ഗണേഷ് കുമാർ

Must Read

കൊല്ലം: കോവിഡിനെ നിസാരമായി കാണരുതെന്ന് നടൻ ഗണേഷ് കുമാർ. രോഗമുക്തനായ ഗണേഷ് കുമാർ തന്‍റെ കോവിഡ് അനുഭവം പങ്കുവയ്ക്കുകയായിരുന്നു. വീഡിയോയിലൂടെയാണ് അദ്ദേഹം കോവിഡിന്‍റെ ബുദ്ധിമുട്ടുകൾ പങ്കുവച്ചത്. ‘രോഗം വന്നവർക്ക് ഇത് അറിയാം. ചിലർക്ക് വല്യ പ്രശ്നങ്ങളില്ലാതെ വന്നു പോകുമെങ്കിലും ഇത് ന്യുമോണിയയിലേക്കും മറ്റും കടക്കുന്നൊരു അവസ്ഥ വന്നാൽ മരണത്തെ മുഖാമുഖം കാണുന്ന സ്ഥിതിയുണ്ടാകും.

മ​റ്റു രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഈ ​രോ​ഗ​ത്തി​ന് ന​മ്മ​ൾ ആ​ശു​പ​ത്രി​യി​ൽ കി​ട​ന്നാ​ൽ ഒ​രു മു​റി​യി​ൽ കി​ട​ക്കാ​നെ ക​ഴി​യൂ. സ​ഹാ​യ​ത്തി​ന് ഒ​രു ബൈ​സ്റ്റാ​ൻ​ഡ​റു പോ​ലും ഉ​ണ്ടാ​വി​ല്ല. പി​പി​ഇ കി​റ്റ് ധ​രി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും പ​രി​ച​ര​ണം മാ​ത്ര​മേ ഉ​ണ്ടാ​കൂ. അ​വ​രു​ടെ​പോ​ലും മു​ഖം തി​രി​ച്ച​റി​യാ​നാ​കി​ല്ല. ബ​ന്ധു​ക്ക​ളോ സു​ഹൃ​ത്തു​ക്ക​ളോ ആ​രും ഒ​പ്പ​മു​ണ്ടാ​കി​ല്ല- ഗ​ണേ​ഷ് കു​മാ​ർ പ​റ​യു​ന്നു.

English summary

Actor Ganesh Kumar says Kovid should not be taken lightly

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News