കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജി കോടതി തള്ളി. കേസിലെ നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചതായി ആരോപിച്ചാണ് പ്രോസിക്യൂഷന് ഹര്‍ജി നല്‍കിയത്. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നായിരുന്നു ആരോപണം.
മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കെ ബി ഗണേഷ്കുമാര് എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാര്‍ കോട്ടാത്തലയെ അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന് വേണ്ടിയാണു വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്റെ വാദം. മറ്റു ചില സാക്ഷികളുടെ നിലപാടു മാറ്റത്തിനു പിന്നിലും പ്രതിഭാഗത്തിന്റെ ഇടപെടലുണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചു. കേസില്‍ എട്ടാം പ്രതിയാണ് നടന് ദിലീപ്.
കേസില്‍ അഡ്വ വി എന്‍ അനില്‍കുമാറിനെ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. മുന്‍ പ്രോസിക്യൂട്ടര്‍ എ സുരേശന് രാജിവച്ചതിനെ തുടര്‍ന്നാണ് അനില്‍കുമാറിന്റെ നിയമനം. കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു സുരേശന് രാജിവെച്ചത്
English summary
Actor Dileep’s bail granted by prosecution in kidnapping, sexual assault case