Tuesday, May 18, 2021

ചെങ്കോട്ട സംഘര്‍ഷ കേസില്‍ പ്രതിയായ നടന്‍ ദീപ് സിദ്ദുവിന് രണ്ടാമത്തെ കേസിലും ജാമ്യം അനുവദിച്ചു

Must Read

ചെങ്കോട്ട സംഘര്‍ഷ കേസില്‍ പ്രതിയായ നടന്‍ ദീപ് സിദ്ദുവിന് രണ്ടാമത്തെ കേസിലും ജാമ്യം അനുവദിച്ചു. ഡല്‍ഹി പൊലീസിനെ കോടതി അിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പ്രധാന കേസില്‍ ജാമ്യം ലഭിച്ച് കഴിഞ്ഞ് മണിക്കൂറുകള്‍ക്കിടയിലാണ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ കുടിലതയാണ് ഇതെന്ന് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ പറഞ്ഞു.

ഫെബ്രുവരി ഒമ്പതിന് അറസ്റ്റിലായ ദീപ് സിദ്ദുവിന്റെ അറസ്റ്റ് രണ്ടാമത്തെ കേസില്‍ രേഖപ്പെടുത്താന്‍ ജാമ്യം ലഭിക്കും വരെ കാത്തിരിക്കുകയായിരുന്നു. അതേസമയം കോടതി നല്‍കിയ ജാമ്യം അട്ടിമറിക്കാനും ശ്രമം നടന്നിരുന്നതായി മജിസ്ട്രേറ്റ് സാഹില്‍ ഗുപ്ത വിമര്‍ശിച്ചു. കര്‍ഷകര്‍ക്ക് ഐക്യം പ്രഖ്യാപിച്ച് നടത്തിയ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ടുണ്ടായ ചെങ്കോട്ട സംഘർഷത്തിലെ മുഖ്യ സൂത്രധാരൻ ദീപ് സിദ്ദുവാണെന്നാണ് ഡൽഹി പൊലീസിന്റെ ആരോപണം.

Leave a Reply

Latest News

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത് 2,63,533 പേർക്ക്

രാജ്യത്തെ കൊവിഡ് ബാധ അതിതീവ്രമായി തുടരുന്നു. 2,63,533 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4329 പേർ മരണപ്പെട്ടു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട്...

More News