Thursday, May 13, 2021

നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു

Must Read

നടൻ ആദിത്യൻ തൃശൂരിൽ ആത്മഹത്യക്ക് ശ്രമിച്ചു. വൈകീട്ട് സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപം കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിറുത്തിയിട്ട കാറിൽ തളർന്ന് കിടന്നിരുന്നത് കണ്ട് നോക്കിയവരാണ് ആദിത്യനാണെന്ന് അറിഞ്ഞത്. പോലീസെത്തി ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടി അമ്പിളി ദേവിയുമായുള്ള വിവാഹവും തർക്കങ്ങളും സമീപ ദിവസങ്ങളിലും ഏറെ ചർച്ചയായിരുന്നു.

ഭർത്താവ് ആദിത്യൻ ജയനുമായുള്ള കുടുംബ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന പ്രതികരണവുമായി നടി അമ്പിളി ദേവി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി അമ്പിളി ദേവിയും ആദിത്യൻ എന്ന ഭർത്താവ് ജയനുമായുള്ള പ്രശ്നങ്ങൾ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി വ്യക്തമാക്കിയിരുന്നു.

എന്നാൽ സംഭവത്തിൽ പറയുന്ന സ്ത്രീ സുഹൃത്താണെന്നും, ഭാര്യ അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് ജയനും പ്രതികരിച്ചു. ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് തങ്ങൾക്കിടിയിലും ഉണ്ടായതെന്നും അതിങ്ങനെ വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുത് എന്നും ജയൻ പറഞ്ഞു. “ഞാൻ കൊല്ലുമെന്നോ സൈബർ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നത്,” ജയൻ പറഞ്ഞതിങ്ങനെ.

അമ്പിളിയുടെ വീട്ടുകാരോട് വന്ന് സംസാരിച്ച ശേഷമാണ് ആദിത്യൻ വിവാഹാലോചന നടത്തിയത്. കുഞ്ഞിനോട് സ്നേഹത്തോടെ പെരുമാറി. തൃശൂരിൽ ക്ഷേത്ര ദർശനം നടത്താൻ അച്ഛനമ്മമാരോടും കുഞ്ഞിനുമൊപ്പം പോയപ്പോഴാണ് ജയന്റെ തൃശൂരിലെ വീട്ടിൽ തങ്ങിയത്. അന്ന് എല്ലാക്കാര്യത്തിനും തങ്ങളുടെ ഒപ്പം വന്നത് ജയനാണെന്നും, തന്നെയും കുടുംബത്തെയും സ്വാധീനിക്കാനും വണ്ണം സംസാരിച്ചെന്നും അമ്പിളി.

English summery

Actor Adityan attempted suicide

Leave a Reply

Latest News

ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇത് ശനിയാഴ്ച കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്‌വടക്ക് പടിഞ്ഞാറ്...

More News