അന്ന് മോദിയേയും ബിജെപി നയങ്ങളെയും വിമർശിച്ച ആക്ടിവിസ്റ്റുകൾ ഇന്ന് ബിജെപിയിൽ; പ്രശസ്ത ബോളിവുഡ് നടിയും പഞ്ചാബി ഗായകനും അംഗത്വം സ്വീകരിച്ചു; തെരഞ്ഞെടുപ്പ് അടുക്കുതോറും ബിജെപിക്ക് പിന്തുണ വർദ്ധിക്കുകയാണെന്ന് നേതാക്കൾ

0

ചണ്ഡീഗഡ് : പ്രശസ്ത ബോളിവുഡ് നടിയും പഞ്ചാബി ഗായകനും ബിജെപിയിൽ. ബോളിവുഡ്, പഞ്ചാബി നടി മാഹി ഗില്ലും പഞ്ചാബി നടനും ഗായകനുമായ ഹോബി ധലിവാളുമാണ് ബിജെപിയിൽ ചേർന്നിരിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, കേന്ദ്രമന്ത്രിയും പഞ്ചാബ് ബിജെപി ചുമതലയുള്ള ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, പഞ്ചാബിലെ നേതാവ് ദുഷ്യന്ത് ഗൗതം എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചു.

തനിക്ക് പെൺകുട്ടികുടെ വിദ്യാഭ്യാസവും ഉന്നമനവുമാണ് വലുത്. അതിനാൽ പഞ്ചാബിലെ പെൺകുട്ടികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനാണ് താൻ ബിജെപി അംഗത്വം സ്വീകരിച്ചത് എന്ന് മാഹി ഗിൽ പറഞ്ഞു. അവരുടെ ബുദ്ധമുട്ടുകൾ പൊതു സമൂഹത്തിന് കാണിച്ച് കൊടുക്കണം. ബിജെപിയിൽ ചേർന്നതിലൂടെ എനിക്കതിന് സാധിക്കുമെന്നും ഗിൽ വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ വലിയരീതിയിൽ പ്രതിഷേധിച്ച വ്യക്തിയാണ് ഹോബി ധലിവാൾ. ബിജെപിയുടെ നയങ്ങളെയും നരേന്ദ്ര മോദിയെയും അദ്ദേഹം വിമർശിച്ചിരുന്നു. എന്നാൽ മോദിയുടെ പഞ്ചാബിനെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്റെ മനസിനെ മാറ്റി മറിച്ചുവെന്ന് ധലിവാൾ പറഞ്ഞു. പഞ്ചാബിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്ക് പിന്തുണ വർദ്ധിക്കുകയാണ്. നിരവധി പേരാണ് അടുത്തിടെ പാർട്ടി അംഗത്വം സ്വീകരിച്ചത്.

Leave a Reply