തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി വിവാദത്തിൽ സസ്പെൻഷനിലായ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടി പിൻവലിച്ചു. റിവ്യൂ കമ്മറ്റിയുടെ ശിപാർശപ്രകാരം ചീഫ് സെക്രട്ടറിയാണ് ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചത്.
മുല്ലപ്പെരിയാർ ബേബി ഡാമിനു സമീപത്തെ മരം മുറിച്ചു മാറ്റാൻ തമിഴ്നാടിന് അനുമതി നൽകിയ വിവാദ ഉത്തരവു പുറത്തിറക്കിയതിനാണ് ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത്. ബെന്നിച്ചൻ തോമസ് അഖിലേന്ത്യാ സർവീസ് ചട്ടം ലംഘിച്ചുവെന്നും, സർക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരെ പ്രവർത്തിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
മുല്ലപ്പെരിയാർ സംബന്ധിച്ച എല്ലാ തീരൂമാനങ്ങളും സർക്കാരിനെ അറിയിക്കാൻ ഉത്തരവിൽ നിർദേശമുണ്ട്.