Tuesday, September 22, 2020

പിടിച്ചെടുത്ത കായൽ മീൻ രഹസ്യമായി വിൽപ്പന നടത്തിയ പൊലീസുകാർക്കെതിരെ നടപടി; നാട്ടുകാർ വലവീശി പിടിച്ച മീൻ പൊലീസുകാർ പിടിച്ചെടുത്ത് വിൽപ്പന നടത്തുകയും ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു

Must Read

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ബ്രൂസ്‌ലി’ യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം 'ബ്രൂസ്‌ലി' യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധാനം വൈശാഖ് ആണ്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിത്. ഉണ്ണി...

ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തി

പടിഞ്ഞറാത്തറ: ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 75 സെന്റിമീറ്റര്‍ കൂടി ഉയത്തി. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം. ബാണാസുരസാഗര്‍ ഡാമിന്റെ ജലനിരപ്പ് ഉയരുന്നതിനാല്‍ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി...

ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി അന്തരിച്ചു

ചെെന്നെ: ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ കോടമ്ബാക്കത്തെ വസതിയിലായിരുന്നു അന്ത്യം. കോട്ടയം, സംക്രാന്തി സ്വദേശിനിയായ...

തിരുവനന്തപുരം; പിടിച്ചെടുത്ത കായൽ മീൻ രഹസ്യമായി വിൽപ്പന നടത്തിയ പൊലീസുകാർക്കെതിരെ നടപടി. മംഗലപുരം സ്റ്റേഷനിലെ മൂന്ന് എഎസ്ഐമാരെയാണ് മീൻ വിറ്റതിന് നെയ്യാറ്റിൻകര പുളിങ്കുടിയിലെ എആർ ക്യാംപിലേക്ക് മാറ്റിയത്. നാട്ടുകാർ വലവീശി പിടിച്ച മീൻ പൊലീസുകാർ പിടിച്ചെടുത്ത് വിൽപ്പന നടത്തുകയും ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇത് വാർത്തയായതിന് പിന്നാലെയാണ് റൂറൽ എസ്പി നടപടിയെടുത്തത്. അതിനിടെ സംഭവത്തിൽ ഉൾപ്പെട്ട പ്രധാന എസ്ഐയെ രാഷ്ട്രീയ സമ്മർദ്ദത്തിൽ ഒഴിവാക്കിയെന്നും ആരോപണമുണ്ട്.

തീരദേശത്തുള്ള ചിലർ കഠിനംകുളം കായലിൽ നിന്നും വലവീശി പിടിക്കുന്ന കരിമീൻ , തിലോപ്പിയ, വരാൽ തുടങ്ങിയവ മുരുക്കുംപുഴ കടവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ജീപ്പിൽ കൊണ്ടുപോയ മീൻ ഇടനിലക്കാരിലൂടെ വിൽപന നടത്തിയെന്നും വീട്ടിലേക്കു കൊണ്ടുപോയെന്നുമാണ് ആരോപണം ഉയർന്നത്. കൂടാതെ സ്റ്റേഷനുള്ളിലും മീൻ പാചകം ഉണ്ടായിരുന്നെന്നും പറയുന്നു. ഒരു എസ്ഐ, എഎസ്ഐമാർ ചില സിവിൽപൊലീസ് ഓഫിസർമാരും ഉൾപ്പെടെ ആരോപണങ്ങളിൽപ്പെട്ടിരുന്നു.

സംഭവം വിവാദമായതോടെ ആറ്റിങ്ങൽ ഡിവൈഎസ്പി വി. എസ് ദിനരാജിന് അന്വേഷണ ചുമതല നൽകി. ഡിവൈഎസ്പിയുടെ റിപ്പോർട്ടിലാണ് നടപടി. സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡിജിപി ഉൾപ്പെടെ വിശദീകരണം തേടിയിരുന്നു. തുടർന്നായിരുന്നു റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം അന്വേഷണം.

English summary

Action against the police for secretly selling the seized backwater fish. Three ASIs from Mangalore station were shifted to the AR camp at Neyyattinkara Pulinkudi for selling fish. The fish caught by the locals were seized by the police and sold and the rest was taken home. The Rural SP took action after this became news. Meanwhile, it is alleged that the main SI involved in the incident was removed due to political pressure.

Leave a Reply

Latest News

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ബ്രൂസ്‌ലി’ യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം 'ബ്രൂസ്‌ലി' യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധാനം വൈശാഖ് ആണ്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിത്. ഉണ്ണി...

ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തി

പടിഞ്ഞറാത്തറ: ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 75 സെന്റിമീറ്റര്‍ കൂടി ഉയത്തി. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം. ബാണാസുരസാഗര്‍ ഡാമിന്റെ ജലനിരപ്പ് ഉയരുന്നതിനാല്‍ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി ഒന്നാമത്തെയും രണ്ടാമത്തേയും ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍...

ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി അന്തരിച്ചു

ചെെന്നെ: ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ കോടമ്ബാക്കത്തെ വസതിയിലായിരുന്നു അന്ത്യം. കോട്ടയം, സംക്രാന്തി സ്വദേശിനിയായ ശാന്തി വര്‍ഷങ്ങളായി കോടമ്ബാക്കത്താണു താമസം. സംസ്‌കാരം...

നിയമസഭയിലെ കയ്യാങ്കളി കേസിൽ വിധി ഇന്ന്

തിരുവനന്തപുരം :യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റുമായി ബന്ധപ്പെട്ട് ഇടതുപക്ഷ എം.എല്‍.എമാര്‍ നിയമസഭയ്ക്കുള്ളില്‍ നടത്തിയ പ്രതിഷേധത്തില്‍ ഇന്ന് വിധി. സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് തിരുവനന്തപുരം ചീഫ് ജൂഡിഷ്യല്‍...

ജെ.എൻ.യു സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒക്ടോബര്‍ 5 മുതല്‍ 8 വരെ

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒക്ടോബര്‍ 5 മുതല്‍ 8 വരെ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. അഡ്മിറ്റ് കാര്‍ഡ് എന്‍ടിഎ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പരീക്ഷാര്‍ഥികള്‍ക്ക് jnuexams.nta.nic.in എന്ന വെബ്സൈറ്റില്‍...

More News