‘വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമെന്ന നിലയിലുള്ള നേട്ടങ്ങളും വിജയങ്ങളുമാണ് പ്രധാനം; ഏതു മോശം അവസ്ഥെയും അഭിമുഖീകരിക്കാൻ നമ്മുടെ താരങ്ങളെ തയ്യാറാക്കി നിർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്’ ; രോഹിത് ശർമ്മ

0

മുംബൈ: ക്രിക്കറ്റ് പ്രേമികളുടെ മനസ്സു നിറയിക്കുന്ന വാക്കുകളുമായി രോഹിത് ശർമ്മ. വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമെന്ന നിലയിലുള്ള നേട്ടങ്ങളും വിജയങ്ങളുമാണ് പ്രധാനമെന്നു ഇന്ത്യൻ ടീം നായകൻ പറഞ്ഞു. ബാക്ക്സ്റ്റേജ് വിത്ത് മോറിയ എന്ന ഷോയിൽ സംസാരിക്കവെയാണ് പുതിയ നായകനെന്ന നിലയിൽ തന്റെ നിലപാടിനെക്കുറിച്ച് രോഹിത് തുറന്നുപറഞ്ഞത്.

‘നിങ്ങൾ ഒരു കായിക ഇനത്തിൽ കളിക്കുമ്പോൾ ഏറ്റവും വലിയ നേട്ടം തന്നെ കൈവരിക്കേണ്ടതുണ്ട്. ക്രിക്കറ്റിന്റെ കാര്യമെടുത്താൽ ഐസിസി ടൂർണമെന്റുകൾ തന്നെയാണ് ഏറ്റവും വലുത്. അതുകൊണ്ടു തന്നെ എത്ര സെഞ്ച്വറികളോ, റൺസോ ഞാനോ, ടീമംഗങ്ങളോ നേടുന്നുവെന്നതിൽ കാര്യമില്ല. ഐസിസി ടൂർണമെന്റിൽ വിജയിക്കുകയെന്നതു മാത്രമാണ് ഏറ്റവും വലിയ കാര്യം.’

‘ഏതു മോശം അവസ്ഥെയും അഭിമുഖീകരിക്കാൻ നമ്മുടെ താരങ്ങളെ തയ്യാറാക്കി നിർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഉദാഹരണമായി പറഞ്ഞാൽ സെമി ഫൈനലിലോ, ഫൈനലിലോ, ഐസിസി ടൂർണമെന്റുകളിലെ ഗ്രൂപ്പ് ഘട്ടത്തിലോ മൂന്നു വിക്കറ്റിന് 10 റൺസെന്ന നിലയിൽ ചിലപ്പോൾ ടീം തകർച്ച നേരിട്ടേക്കാം’.

Leave a Reply