Sunday, January 23, 2022

പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയനാക്കിയ പ്രതിക്ക് 12 വർഷം കഠിനതടവും 55,000 രൂപ പിഴയും

Must Read

പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയനാക്കിയ പ്രതിക്ക് 12 വർഷം കഠിനതടവും 55,000 രൂപ പിഴയും. കൊന്നത്തടി സ്വദേശി സോമനെ(65)യാണ്‌ ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരം 7 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് 5 വർഷം കഠിനതടവും 5,000 രൂപ പിഴയുമാണു ശിക്ഷ.

ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ തടവ് 7 വർഷമായി ചുരുങ്ങും. പിഴയടച്ചില്ലെങ്കിൽ 7 മാസം തടവു കൂടി അനുഭവിക്കണം. ഇതിനു പുറമേ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് അരലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്. സനീഷ് ഹാജരായി.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News