Friday, September 18, 2020

കേരളത്തിലെ ചില ആരോഗ്യ പ്രവർത്തകർ തുടക്കം മുതൽ ശേഖരിച്ച കണക്കുകൾ പ്രകാരം കേരളത്തിൽ നടന്നത് 283 കൊവിഡ് മരണങ്ങൾ! സർക്കാർ കണക്കിലുള്ളത് ആകെ മരിച്ചവരിൽ 55 ശതമാനം പേർ മാത്രം; ഔദ്യോഗിക കണക്കിൽ അവ്യക്തത

Must Read

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍...

പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളായ അലന്‍റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും   ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം...

യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തിന് ജനപിന്തുണയില്ല....

കൊച്ചി: കേരളത്തിലെ ചില ആരോഗ്യ പ്രവർത്തകർ തുടക്കം മുതൽ ശേഖരിച്ച കണക്കുകൾ പ്രകാരം കേരളത്തിൽ നടന്നത് 283 കൊവിഡ് മരണങ്ങളാണ്. സർക്കാർ കണക്കിലുള്ളത് ആകെ മരിച്ചവരിൽ 55 ശതമാനം പേർ മാത്രം.

സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ സംബന്ധിച്ച ഔദ്യോഗിക കണക്കിൽ അവ്യക്തതയുണ്ടെന്ന പരാതി ശക്തമാകുന്നു. കൊവിഡ് മരണം സംബന്ധിച്ച സർക്കാരിന്റ ഔദ്യോഗിക വെബ്സൈറ്റിൽ രേഖപ്പെടുത്തിയ കണക്കുകളിലടക്കം ഇതുസംബന്ധിച്ച ആശയക്കുഴപ്പം ശക്തമാണ്.

49 പേരുടെ മരണം പട്ടികയിൽ ഉൾപ്പെടുത്തിയില്ല എന്ന സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. ഇതിൽ കോഴിക്കോട്ട് ആഗസ്റ്റ് 9-ന് മരിച്ച രാമനാട്ടുകര സ്വദേശിയുടെ മരണം കൊവിഡ് മരണമല്ലെന്നാണ് സൈറ്റിൽ പറയുന്നത്. അടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് പുറത്തിറക്കിയ ബുള്ളറ്റിനിൽ ഈ രോഗി കൊവിഡ് പോസിറ്റീവായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.

കാൻസർ ബാധിതനായിരുന്ന കോഴിക്കോട് കായക്കൊടി സ്വദേശി ബഷീറിന്റെ മരണം കൊവിഡ് ബാധിച്ചായിരുന്നുവെന്ന് പിആർഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു ആ മരണവും സർക്കാർ പട്ടികയിലില്ല. ജൂലൈ 29-ന് മരിച്ച 3 പേർക്ക് കൊവിഡ് ഉണ്ടായിരുന്നോ എന്ന സ്ഥിരീകരിക്കാനായി ആലപ്പുഴയിലെ എൻ.ഐ.വിയിലേക്കയച്ച സ്രവ പരിശോധന രണ്ടാഴ്ചയ്ക്ക് ശേഷവും പുറത്ത് വന്നിട്ടില്ല. അത് കൊണ്ടു അവയും പട്ടികയിൽ നിന്ന് പുറത്താണ്.

മരണസംഖ്യ കുറച്ച് കാണിക്കുന്ന കാര്യം മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ ശേഷം ആരോഗ്യവകുപ്പ് ഡയറക്ടർ ഇറക്കിയ വിശദീകരണത്തിൽ കൊവിഡ് 19 മരണം സ്ഥിരീകരിക്കാൻ അന്താരാഷ്ട്ര മാർഗ്ഗരേഖയാണ് പിന്തുടരുന്നതെന്നും ആരോഗ്യവകുപ്പിന്റെ പ്രത്യോകസമിതിയുടെ ഓഡിറ്റിംഗിന് ശേഷമാണ് കൊവിഡ് മരണങ്ങളെന്ന് സ്ഥിരീകരിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.

ആത്മഹത്യയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണമുള്ള മരണങ്ങളും മാത്രമാണ് ഉൾപ്പെടുത്താതിരുന്നതെന്നും സ‍ർക്കാർ വ്യക്തമാക്കുന്നു. പക്ഷേ സർക്കാർ തന്നെ GOK dashboard വെബ് സൈറ്റിൽ പറഞ്ഞത് കാൻസർ മരണങ്ങളെ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയെന്നാണ്.

കാൻസർ പോലുള്ള രോഗങ്ങളുള്ളവർ കൊവിഡ് ബാധിച്ച് മരിക്കുമ്പോൾ അവ കൊവിഡ് മരണമായി തന്നെ കണക്കാക്കണം എന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മരണപ്പെട്ടവരുടെ കൊവിഡ് ഫലം ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബിൽ തന്നെ സ്ഥിരീകരിക്കണമെന്ന പുതിയ നിർദ്ദേശം ഏപ്രിൽ മാസത്തിലിറക്കിയ മാർഗ്ഗനിർദ്ദേശത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചുരുക്കത്തിൽ വിമർശനങ്ങളുയർന്ന ശേഷവും മരണസംഖ്യ ചുരുക്കി കാണിക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിൻമാറുന്നില്ലെന്ന് വേണം മനസ്സിലാക്കാൻ.

English summary

According to the data collected by some health workers in Kerala from the beginning, there were 283 Kovid deaths in Kerala. The government estimates that the death toll is only 55 percent.

Previous article“സംസാരം ആരോഗ്യത്തിന് ഹാനികരം “വിഴി‍ഞ്ഞം മത്സ്യബന്ധന തുറമുഖത്ത് മത്സ്യം വാങ്ങാനെത്തുന്നവരും വിൽക്കുന്നവരും തമ്മിൽ ഇനി സംസാരം പാടില്ല
Next articleഅക്കൗണ്ട് നമ്പർ പൂജ്യം മുതൽ മൂന്ന് വരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്നവർ രാവിലെ 10നും 12നും ഇടയ്ക്കു മാത്രമേ ബാങ്കുകളിൽ എത്താവൂ. നാല് മുതൽ ഏഴ് വരെ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ രണ്ട് വരെയും എട്ടിലും ഒമ്പതിലും അവസാനിക്കുന്നവർക്ക് രണ്ടര മുതൽ മൂന്നര വരെയും ബാങ്കുകളിൽ എത്താം. സെപ്റ്റംബർ അഞ്ച് വരെ നിയന്ത്രണം ബാധകമായിരിക്കും; ബാങ്കുകൾ സന്ദർശിക്കുന്നതിന് ഇടപാടുകാർക്ക് സമയക്രമീകരണം ഏർപ്പെടുത്തി

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍...

പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളായ അലന്‍റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും   ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി. വിചാരണ കോടതിയിയുടെ കൈവശമുള്ള...

യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തിന് ജനപിന്തുണയില്ല. ഓരോ ദിവസവും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍...

മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം

തിരുവനന്തപുരം : സര്‍ക്കാരിനെതിരെ സമരരംഗത്തുള്ള മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം. ബാബറി മസ്ജിദ് തകര്‍ത്ത ബിജെപി എങ്ങനെയാണ് മുസ്ലിം ലീഗിന് ശത്രുവല്ലാതാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു....

കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി

കോഴിക്കോട്: കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി. തട്ടിക്കൊണ്ടുപോകലിന് ഇരയായ മുഹമ്മദ് റിയാസ് കോഴിക്കോട് കുറ്റ്യാടിയിലെ...

More News