Sunday, October 17, 2021

സംഘാടകർ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്നും പണം അടച്ച് കപ്പലിൽ ടിക്കറ്റ് എടുത്തിട്ടില്ലെന്നും ആര്യൻ ഖാൻ അന്വേഷണസംഘത്തോടു പറഞ്ഞതായാണു വിവരം

Must Read

സംഘാടകർ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്നും പണം അടച്ച് കപ്പലിൽ ടിക്കറ്റ് എടുത്തിട്ടില്ലെന്നും ആര്യൻ ഖാൻ അന്വേഷണസംഘത്തോടു പറഞ്ഞതായാണു വിവരം. താൻ വിരുന്നിൽ ഉണ്ടെന്ന് അറിയിച്ച് സംഘാടകർ ആളുകളെ ആകർഷിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആര്യൻ പറഞ്ഞു.
ആര്യൻ ഖാന്റെ വാട്സാപിൽ ലഹരിമരുന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ അന്വേഷണസംഘം കണ്ടെത്തി. ലഹരിമരുന്നുമായി ബന്ധപ്പെട്ട് ഒട്ടേറെ ചാറ്റുകൾ അറസ്റ്റിലായവർ തമ്മിൽ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡി കാലാവധി കഴിഞ്ഞ് ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ ഇൗ തെളിവുകൾ കൈമാറി എൻസിബി കസ്റ്റഡി നീട്ടിച്ചോദിക്കും.

അതിനിടെ, ആര്യൻ ഖാനു വേണ്ടി ഇന്നു ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചു. സ്പെയിനിൽ ചിത്രീകരണത്തിലുള്ള ഷാറുഖ് ഖാൻ ചിത്രീകരണം നിർത്തിവച്ച് ഉടൻ മുംബൈയിലേക്കു മടങ്ങിയെത്തിയേക്കും.

ഷാറുഖ് ഖാന്റെയും ഗൗരി ഖാന്റെയും മക്കളിൽ മൂത്തയാളാണ് ആര്യൻ ഖാൻ. പിതാവിന്റെ പാതയിലൂടെ അഭിനയരംഗത്ത് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സിനിമയിൽ ക്യാമറയ്ക്കു പിന്നിൽ നിൽക്കാനാണ് ആര്യൻ ഇഷ്ടപ്പെട്ടിരുന്നത്. 2001ൽ പുറത്തിറങ്ങിയ കഭി ഖുശി കഭി ഘം എന്ന ചിത്രത്തിൽ ബാലതാരമായിരുന്നു.

ലണ്ടനിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം യുഎസിൽ നിന്ന് ഫൈൻ ആർട്സ്, സിനിമാറ്റിക് ആർട്സ് ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്‌ഷനിൽ ബിരുദമെടുത്തു. ഇൻസ്റ്റഗ്രാമിൽ 14 ലക്ഷത്തോളം പേർ പിന്തുടരുന്നുവെങ്കിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെട്ട ചിത്രങ്ങളും വിഡിയോകളുമാണ് അധികവും പങ്കുവയ്ക്കാറുള്ളത്.അമിതാഭ് ബച്ചന്റെ മകളുടെ മകൾ നവ്യ നവേലി നന്ദയുമായി ബന്ധപ്പെട്ടു ഗോസിപ്പുകളുണ്ടായിരുന്നു.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും ആഞ്ഞു വിശുന്ന കാറ്റും തുടരുകയാണ്

കാറ്റത്തും മഴയത്തും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.വീട്ട് വളപ്പിലെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം.പൊതു ഇടങ്ങളിൽ അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ...

More News