കുവൈത്തിൽ 45 ശതമാനം പൗരന്മാർ കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറല്ലെന്ന് സാമ്പിൾ സർവേ റിപ്പോർട്ട്. 10000 പേരാണ് സർവേയിൽ പങ്കെടുത്തത്.
വാക്സിനേഷന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ ബോധവത്കരണ കാമ്പെയിൻ നടത്താനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. പ്രമുഖ ഡോക്ടർമാരെ പങ്കെടുപ്പിച്ചായിരിക്കും പ്രചാരണം. ജനങ്ങളുടെ ആശങ്ക അകറ്റാനായി ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ അവസാനത്തോടെ വാക്സിൻ ലഭ്യമാക്കാൻ അധികൃതർ ഒരുക്കം ആരംഭിച്ചിട്ടുണ്ട്.
57 ലക്ഷം ഡോസ് ആണ് ഇറക്കുമതി ചെയ്യുന്നത്. 28 ലക്ഷം പേർക്ക് വാക്സിൻ നൽകാൻ ഇത് മതിയാകും എന്നാണ് കണക്കുകൂട്ടൽ. 13 വയസ്സിൽ താഴെയുള്ളവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കില്ല. വിദേശികൾക്കും വാക്സിൻ സൗജന്യമാണ്. 10 ലക്ഷം ഡോസ് ഫൈസർ, 17 ലക്ഷം ഡോസ് മോഡേണ, 30 ലക്ഷം ഡോസ് ഓക്സ്ഫോഡ് ആസ്ട്രസെനിക്ക എന്നീ വാക്സിനുകളാണ് കുവൈത്ത് ഇറക്കുമതി ചെയ്യാൻ ധാരണയായിട്ടുള്ളത്.
ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, ഭിന്നശേഷിക്കാർ, മാറാരോഗികൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മറ്റുള്ളവർ തുടങ്ങിയവരെയാണ് മുൻഗണനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് According to a sample survey, 45 percent of Kuwaiti citizens are not ready to receive the Kovid vaccine. 10,000 people took part in the survey.