Monday, January 17, 2022

പെരുമ്പാവൂരിൽ വാഹനാപകടം; സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ടെമ്പോവാനുമായി കൂട്ടിയിടിച്ചു; യുവതി മരിച്ചു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

Must Read

ടെമ്പോവാനില്‍ ബൈക്കിടിച്ച് യുവതി മരിച്ചു. കോതമംഗലം പാലമറ്റം പഴക്കര വീട്ടില്‍ മീനുതോമസ് (19) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയായിരുന്നു അപകടം.

ഇരിങ്ങോള്‍ വൈദ്യശാലപ്പടിയിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്.

സുഹൃത്ത് നേര്യമംഗലം പുത്തന്‍പുരയ്ക്കല്‍ വിഷ്ണുജയനോ(22)ടൊപ്പം കോതമംഗലം ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേയേക്കും മീനു മരിച്ചു.

പെരുമ്പാവൂരിൽ വാഹനാപകടം; സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ടെമ്പോവാനുമായി കൂട്ടിയിടിച്ചു; യുവതി മരിച്ചു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു 1

പരിക്കേറ്റ വിഷ്ണുവിനെ പെരുമ്പാവൂരിലെ സ്വകാര്യആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News