Thursday, July 29, 2021

മറൈൻഡ്രൈവ് വാക്‌ വേയിലേക്കുള്ള പ്രവേശനം രാത്രി ഒമ്പത് വരെ

Must Read

കൊച്ചി: മറൈൻഡ്രൈവ് വാക്‌ വേയിലേക്കുള്ള പ്രവേശനം രാത്രി ഒമ്പത് വരെയാക്കുന്നു. കൊച്ചി സ്മാർട്ട്‌ സിറ്റി മിഷൻ ലിമിറ്റഡ്, ജി.സി.ഡി.എ., ജില്ലാ ഭരണകൂടം, നഗരസഭാ പ്രതിനിധികൾ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം. വാക് വേ യിൽ സൈക്ലിങ്ങും വാഹനഗതാഗതവും പൂർണമായി നിരോധിക്കും. സി.സി.ടി.വി. സ്ഥാപിച്ച് പോലീസിന്റെ നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ച് നിരീക്ഷണം ശക്തമാക്കും.

മറൈൻഡ്രൈവിൽ പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിച്ച് പട്രോളിങ്‌ ശക്തമാക്കാനും തീരുമാനമുണ്ട്. വാക് വേയുടെ ഭാഗത്ത് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് മാലിന്യമിടാനുള്ള പാത്രങ്ങൾ വയ്ക്കും. ഇതിലെ മാലിന്യം ദിവസവും കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് നീക്കും. നീക്കംചെയ്യുന്ന മാലിന്യം നഗരസഭാ ആരോഗ്യവിഭാഗം ശേഖരിച്ച് തരംതിരിച്ച് സംസ്കരിക്കും. വാക് വേയുടെ പരിസരത്തെ ടോയ്‌ലെറ്റുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണി ജി.സി.ഡി.എ. അടിയന്തരമായി പൂർത്തീകരിക്കുകയും ചെയ്യും.

സ്മാർട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി ജി.സി.ഡി.എ.യുടെ ഉടമസ്ഥതയിലുള്ള മറൈൻഡ്രൈവ് വാക് വേ കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് സൗന്ദര്യവത്കരിച്ചിരുന്നു. എന്നാൽ, ഇവിടത്തെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായിരുന്നില്ല. വാക് വേയുടെ സമീപത്തുള്ള ഫ്ലാറ്റുകളിലെ താമസക്കാരാണ് വൃത്തിയാക്കൽ നടത്തിയിരുന്നത്.

ജില്ലാ കളക്ടർ ജാഫർ മാലിക്, സ്മാർട്ട്‌ സിറ്റി സി.ഇ.ഒ. അഫ്‌സാന പർവീൺ, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ. ചെയർമാൻ വി. സലിം, നഗരസഭാ സ്റ്റാൻഡിങ്‌ ചെയർമാന്മാരായ ടി.കെ. അഷ്‌റഫ്, ജെ. സനിൽമോൻ, ഡിവിഷൻ കൗൺസിലർ മനു ജേക്കബ്, സിറ്റി പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ബുധനാഴ്ച മറൈൻഡ്രൈവ് സന്ദർശിച്ചതിനെത്തുടർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനമായത്

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News