അബുജ (നൈജീരിയ): വടക്കുകിഴക്കൻ നൈജീരിയയിൽ ബോക്കോ ഹറം തീവ്രവാദികൾ എന്നുകരുതുന്നു സംഘം നടത്തിയ കൂട്ടക്കൊലയിൽ മരിച്ചവരുടെ എണ്ണം 110 ആയി. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. നിരവധിപേർക്ക് പരിക്കേറ്റു. നിരവധി സ്ത്രീകളെയും കുട്ടികളെയും അക്രമികൾ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയോടെയാണ് കൂട്ടക്കുരുതി നടന്നത്. പാടത്ത് വിളവെടുത്തുകൊണ്ടു നിന്ന ഗ്രാമവാസികൾക്കുനേരെ മോട്ടോർ സൈക്കിളിൽ എത്തിയവരാണ് ആക്രമണം നടത്തിയത്. ജീവനുവേണ്ടി കൈകൂപ്പി യാചിച്ചവരെപ്പോലും അവർ വെറുതേ വിട്ടില്ല. വിവരമറിഞ്ഞ് സൈന്യം സ്ഥലത്തെത്തുമ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
നൈജീരിയയിലെ കുപ്രസിദ്ധമായ തീവ്രവാദി ഗ്രൂപ്പാണ് ബൊക്കോ ഹറം. കഴിഞ്ഞ പത്തുവർഷത്തിനിടെ മുപ്പതിനായിരത്തിലേറെപ്പേരാണ് ഇവരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനൊപ്പം ആയിരക്കണക്കിന് പട്ടാളക്കാരും ഇവരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ വർഷം ആദ്യപകുതിയിൽ മാത്രം 800 പട്ടാളക്കാരാണ് തീവ്രവാദികളുടെ താേക്കിനിരയായത്. ദരിദ്രരാജ്യമായ നൈജീരിയയെ തീവ്രവാദികളുടെ ആക്രമണങ്ങൾ കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് തളളിവിട്ടുകൊണ്ടിരിക്കുകയാണ്. പട്ടിണിമൂലം മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്.
തീവ്രവാദികൾ അത്യന്താധുനിക ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. ഇവരോട് പിടിച്ചുനിൽക്കാൻ പലപ്പോഴും സൈന്യത്തിന് ആവുന്നില്ല. ആവശ്യത്തിന് പണമില്ലാത്തിനാൽ സൈന്യത്തിന് ആവശ്യമായ ആയുധങ്ങൾ വാങ്ങാൻ പോലും രാജ്യത്തിനാവുന്നില്ല. ആവശ്യത്തിന് സൈനികരില്ലാത്തതും പ്രശ്നമാണ്. Abuja (Nigeria): The death toll from a massacre carried out by Boko Haram militants in northeastern Nigeria has risen to 110. This includes women and children. Several people were injured. Many women and children