Tuesday, December 1, 2020

അബുദാബിയിലെ ഹിന്ദുക്ഷേത്രം: ശിലകൾ തയ്യാറായി, മാർച്ചിലെത്തും

Must Read

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം...

 

അബുദാബി: അബൂമുറൈഖയിൽ അക്ഷർധാം മാതൃകയിൽ ഉയരാൻപോകുന്ന ഹിന്ദുക്ഷേത്രത്തിന്റെ ശിലകളുടെ കൊത്തുപണികൾ പൂർത്തിയായി. ഇന്ത്യയിൽനിന്നുള്ള ഈ ശിലകൾ 2021 മാർച്ചിൽ അബുദാബിയിൽ എത്തിക്കും. ഇത് കൂട്ടിച്ചേർക്കുന്നതോടെ ക്ഷേത്രം യാഥാർഥ്യമാകും. കൊത്തുപണികളുടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.
പൗരാണികപ്രമേയത്തിലാണ് കൊത്തുപണികൾ തയ്യാറാക്കിയിരിക്കുന്നത്. മാർച്ചിൽ ശിലകൾ എത്തുന്നതോടെ 55,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ പൗരാണികശിലകളിലാവും ക്ഷേത്രം ഉയരുക. സ്റ്റീൽ, ഇരുമ്പ് തുടങ്ങിയവ നിർമാണത്തിന് ഉപയോഗിക്കില്ലെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. ഇതിനായി 707 ചതുരശ്രമീറ്റർ ശിലകളിൽ കുതിര, നർത്തകർ, സംഗീതജ്ഞർ, സംഗീതോപകരണങ്ങൾ തുടങ്ങിയ പുരാണകഥകളുടെ ശില്പാവിഷ്കാരമാണ് പൂർത്തിയായത്.

ഇന്ത്യ-യു.എ.ഇ. ചരിത്രബന്ധത്തിന്റെയും പൈതൃകത്തനിമകളുടെയും പ്രതീകമായിരിക്കും ക്ഷേത്രം. ബാപ്‌സ് സ്വാമി നാരായൺ സൻസ്തയുടെ ഇന്റർനാഷണൽ റിലേഷൻസ് മേധാവി സ്വാമി ബ്രഹ്മ വിഹാരിയുടെ മേൽ നോട്ടത്തിലാണ് ശിലാപാളികളുടെ കൊത്തുപണികൾ. 2022-ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശ്വാസികൾക്ക് അബുദാബി ക്ഷേത്രദർശനം സാധ്യമാകും. ആശയവിനിമയങ്ങൾക്കുള്ള ആഗോളവേദിയും ഇതോടനുബന്ധിച്ചുണ്ടാകും. സന്ദർശകകേന്ദ്രം, പ്രദർശന ഹാളുകൾ, പഠനമേഖലകൾ, ഉദ്യാനങ്ങൾ, കായികകേന്ദ്രങ്ങൾ, ജലാശയങ്ങൾ, ഗ്രന്ഥശാല എന്നിവയും സജ്ജമാക്കും.

ക്ഷേത്രത്തിന്റെ സമ്പൂർണ രൂപരേഖ ഈവർഷമാദ്യം പൂർത്തിയാക്കിയിരുന്നുവെന്ന് ബി.എ.പി.എസ്. ഹിന്ദുമന്ദിർ വക്താവ് അശോക് കൊടെച്ച പറഞ്ഞു. സാർവത്രിക ജ്ഞാനത്തിന്റെ പ്രധാന മൂല്യങ്ങളും കഥകളും ആധികാരിക പുരാതനകലയും വാസ്തുവിദ്യയും ക്ഷേത്രത്തിന് ഉപയോഗിക്കുന്ന ശില്പ കൊത്തുപണികളിലൂടെ പുനരുജ്ജീവിപ്പിക്കും. കഥകളിലും കൊത്തുപണികളിലും ഇന്ത്യയുടെ ഭൂമിശാസ്ത്രത്തിന്റെയും ഹിന്ദു വിശ്വാസവ്യവസ്ഥയുടെയും വിവിധ ഭാഗങ്ങൾ ഉൾപ്പെടുന്നു. ഇതിൽ മഹാഭാരതവും രാമായണവും പുരാണങ്ങളും പ്രാദേശിക ചരിത്രങ്ങളും ഉൾപ്പെടും. ഇന്ത്യയിലുടനീളമുള്ള ഒട്ടേറെ പരമ്പരാഗതമൂല്യ കഥകളും ഗൾഫിലെ തനതായ രൂപകല്പനകളും സംയോജിപ്പിക്കുന്നതാവും ക്ഷേത്രം. Abu Dhabi: The stone carvings of the Akshardham model Hindu temple at Abu Muraikha have been completed. The rocks from India will be delivered to Abu Dhabi in March 2021. With this addition

Leave a Reply

Latest News

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും പറയാം. സിംബിയൻ ഫോണുകളിൽ നിന്ന് ആൻഡ്രോയിഡിൽ...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം പ്രമാണിച്ച് നാളെ മുതൽ ഡിസംബർ മൂന്നുവരെ...

ഫൗജി പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗെയിം ഉടൻ റിലീസാകും. റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. നേരത്തെ,...

ഡിസംബർ 11ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ...

More News