Monday, January 17, 2022

അബുദാബിയിലേയ്ക്ക് പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ പുതുക്കിയ “ഗ്രീൻ ലിസ്റ്റ്’ പ്രഖ്യാപിച്ചു

Must Read

അബുദാബി: അബുദാബിയിലേയ്ക്ക് പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ പുതുക്കിയ “ഗ്രീൻ ലിസ്റ്റ്’ പ്രഖ്യാപിച്ചു. അബുദാബി സാംസ്കാരിക -ടൂറിസം (ഡി സി ടി അബുദാബി) വിഭാഗമാണ് പ്രഖ്യാപനം നടത്തിയത്. ഇന്ന് മുതൽ പുതിയ “ഗ്രീൻ ലിസ്റ്റ്’ പട്ടിക പ്രാബല്യത്തിൽ വരും.

അ​ൽ​ബേ​നി​യ, അ​ർ​മേ​നി​യ, ഓ​സ്ട്രേ​ലി​യ, ഓ​സ്ട്രി​യ, അ​സ​ർ​ബൈ​ജാ​ൻ, ബ​ഹ്റൈ​ൻ, ബെ​ലാ​റ​സ്, ബെ​ൽ​ജി​യം, ബോ​സ്നി​യ, ഹെ​ർ​സ​ഗോ​വി​ന, ബ്ര​സീ​ൽ, ബ​ൾ​ഗേ​റി​യ, ബ​ർ​മ്മ, കം​ബോ​ഡി​യ, കാ​ന​ഡ, ചൈ​ന, ക്രൊ​യേ​ഷ്യ, സൈ​പ്ര​സ്, ചെ​ക്ക് റി​പ്പ​ബ്ലി​ക്, ഡെ​ൻ​മാ​ർ​ക്ക്, ഫി​ൻ​ലാ​ൻ​ഡ്, ഫ്രാ​ൻ​സ്, ജോ​ർ​ജി​യ, ജ​ർ​മ്മ​നി, ഗ്രീ​സ്, ഹോ​ങ്കോ​ങ്, ഹം​ഗ​റി, ഇ​ന്തോ​നീ​ഷ്യ, ഇ​റാ​ൻ, ഇ​റാ​ഖ്, ഇ​സ്രാ​യേ​ൽ, ഇ​റ്റ​ലി, ജ​പ്പാ​ൻ, ജോ​ർ​ദാ​ൻ, ക​സാ​ഖ്സ്ഥാ​ൻ, കു​വൈ​ത്ത്, കി​ർ​ഗി​സ്ഥാ​ൻ, ലാ​വോ​സ്, ലാ​ത്വി​യ, ല​ബ​ന​ൻ, ല​ക്സം​ബ​ർ​ഗ്, മ​ലേ​ഷ്യ, മാ​ലി​ദ്വീ​പ്, നെ​ത​ർ​ലാ​ൻ​ഡ്സ്, നോ​ർ​വേ, ഒ​മാ​ൻ, പാ​പു​വ ന്യൂ ​ഗ്വി​നി​യ, ഫി​ലി​പ്പീ​ൻ​സ്, പോ​ള​ണ്ട്, പോ​ർ​ച്ചു​ഗ​ൽ, ഖ​ത്ത​ർ, റി​പ്പ​ബ്ലി​ക് ഓ​ഫ് അ​യ​ർ​ല​ൻ​ഡ്, റൊ​മാ​നി​യ, റ​ഷ്യ, സൗ​ദി അ​റേ​ബ്യ, സെ​ർ​ബി​യ, സിം​ഗ​പ്പൂ​ർ, സ്ലൊ​വാ​ക്യ, സ്ലോ​വേ​നി​യ, ദ​ക്ഷി​ണ കൊ​റി​യ, സ്പെ​യി​ൻ, സ്വീ​ഡ​ൻ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, സി​റി​യ, താ​യ്‌​വാ​ൻ(​ചൈ​ന‍ പ്ര​വി​ശ്യ), താ​ജി​ക്കി​സ്ഥാ​ൻ, താ​യ്ല​ൻ​ഡ്, യെ​മ​ൻ, തു​ർ​ക്കി, തു​ർ​ക്ക്മെ​നി​സ്ഥാ​ൻ, ഉ​ക്രെ​യ്ൻ, യു​ണൈ​റ്റ​ഡ് കിം​ഗ്ഡം, അ​മേ​രി​ക്ക, ഉ​സ്ബെ​ക്കി​സ്ഥാ​ൻ എ​ന്നി​വ​യാ​ണ് “ഗ്രീ​ൻ ലി​സ്റ്റ്’ പ​ട്ടി​ക​യി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ.

പു​തു​ക്കി​യ ഗ്രീ​ൻ ലി​സ്റ്റ് പ്ര​കാ​രം വ​രു​ന്ന രാ​ജ്യ​ത്തെ യാ​ത്ര​ക്കാ​രെ അ​ബു​ദാ​ബി​യി​ൽ ഇ​റ​ക്കു​ക​യും തു​ട​ർ​ന്ന് നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റീ​ൻ ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യും. അ​തേ​സ​മ​യം, ചി​ല നി​ബ​ന്ധ​ന​ക​ൾ​ക്ക് ഉ​ണ്ടാ​കും. അ​ബു​ദാ​ബി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​മ്പോ​ൾ കോ​വി​ഡ് പി ​സി ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണം. യാ​ത്ര​ക്കാ​ർ യാ​ത്ര​യ്ക്ക് മു​ൻ​പ് ത​ന്നെ കോ​വി​ഡ് പി ​സി ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. തു​ട​ർ​ന്ന് പു​റ​പ്പെ​ടു​ന്ന​തി​ന് പ​ര​മാ​വ​ധി 48 മ​ണി​ക്കൂ​ർ മു​ൻ​പ് ഉ​ള​ള കോ​വി​ഡ് – 19 പി ​സി ആ​ർ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ഫ​ലം ഹാ​ജ​രാ​ക്ക​ണം.

പു​തു​ക്കി​യ “ഗ്രീ​ൻ ലി​സ്റ്റി​ൽ’ നി​ന്നു​ള്ള, വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത യാ​ത്ര​ക്കാ​ർ​ക്ക് ആ​റാം ദി​വ​സം മ​റ്റൊ​രു കോ​വി​ഡ് പി ​സി ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തും. എ​ന്നാ​ൽ, “ഗ്രീ​ൻ ലി​സ്റ്റ്’ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ക്‌​സി​നേ​ഷ​ൻ എ​ടു​ക്കാ​ത്ത യാ​ത്ര​ക്കാ​ർ ആ​റ്, ഒ​ൻ​പ​ത് ദി​വ​സ​ങ്ങ​ളി​ൽ പി ​സി ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ട് എ​ന്ന നി​ർ​ദ്ദേ​ശ​വും ഉ​ണ്ട്.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News