Tuesday, October 26, 2021

ശാന്തൻപാറയിലെ കെ.ആർ.വി.എസ്റ്റേറ്റ് ഉടമയെന്ന അവകാശവാദവുമായി കഴിഞ്ഞവർഷം രംഗത്തെത്തിയ തൃശ്ശൂർ സ്വദേശി അബ്ദുൾ ഖാദിറിനും പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയായ മോൻസൻ മാവുങ്കലിനും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവുമായി പീരുമേട് സ്വദേശിനി രംഗത്ത്

Must Read

രാജാക്കാട്: ശാന്തൻപാറയിലെ കെ.ആർ.വി.എസ്റ്റേറ്റ് ഉടമയെന്ന അവകാശവാദവുമായി കഴിഞ്ഞവർഷം രംഗത്തെത്തിയ തൃശ്ശൂർ സ്വദേശി അബ്ദുൾ ഖാദിറിനും പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയായ മോൻസൻ മാവുങ്കലിനും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവുമായി പീരുമേട് സ്വദേശിനി രംഗത്ത്.

ഇപ്പോൾ ജി.എ. പ്ലാന്റേഷൻ എന്ന പേരിലുള്ള ഈ എസ്‌റ്റേറ്റിലെ മുൻ ജീവനക്കാരിയായ ബീനാ ജോർജാണ് ആരോപണം ഉന്നയിച്ചത്.

മുൻ ദേശീയന്യൂപക്ഷ കമ്മിഷൻ ചെയർമാനായിരുന്ന ജോൺ ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള ശാന്തൻപാറ കെ.ആർ.വി. എസ്റ്റേറ്റ് തൃശ്ശൂർ സ്വദേശി അബ്ദ്ദുൾ ഖാദർ ഏറ്റെടുക്കുകയും 2014-ൽ എസ്റ്റേറ്റിൽ താമസം ആരംഭിക്കുകയും ചെയ്‌തു. എന്നാൽ റവന്യൂ രേഖകളിൽ ഉടമസ്ഥാവകാശം കാണിക്കുന്നത് ജോൺ ജോസഫിന്റെ പേരിലാണ്.

ജി.എ. പ്ലാൻറേഷന്‍റെ നിലവിലെ ഉടമയെന്ന് അവകാശപ്പെടുന്ന അബ്ദ്ദുൾ ഖാദർ മോൻസണുമായി ഈ എസ്റ്റേറ്റിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരുടെ ഇവിടത്തെ നടപടികൾ അറിയാവുന്നതുകൊണ്ട് തനിക്കെതിരേ വധഭീഷണി നിലനിൽക്കുന്നുണ്ടെന്നും ഇവർ പറയുന്നു.

2019-ൽ പ്രമുഖ രാഷ്ട്രീയ നേതാവിനൊപ്പവും മോൻസൺ എസ്‌റ്റേറ്റിൽ എത്തി. ഈ സമയത്ത് വിദേശബന്ധമുള്ള യുവതിയും ഇവരോടൊപ്പം ഉണ്ടായിരുന്നു.

2020-ൽ ഈ എസ്റ്റേറ്റിൽ മാരകായുധങ്ങളുമായി എത്തി എസ്‌റ്റേറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവെപ്പ്‌ നടത്തിയ കേസിൽ അബ്ദുൾ ഖാദറിനെതിരേ ശാന്തൻപാറ പോലീസ് സ്‌റ്റേഷനിൽ കേസുണ്ട്. ഇയാൾക്കെതിരേ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുള്ളതായി ബീനാ ജോർജ് പറഞ്ഞു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News