Sunday, October 17, 2021

മകള്‍ നേരിട്ട സ്‌ത്രീധന പീഡനത്തില്‍ മനംനൊന്ത്‌ പിതാവ്‌ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ മകളുടെ ഭര്‍ത്താവ്‌ അബ്‌ദുല്‍ ഹമീദ്‌ അറസ്‌റ്റില്‍

Must Read

നിലമ്പൂര്‍: മകള്‍ നേരിട്ട സ്‌ത്രീധന പീഡനത്തില്‍ മനംനൊന്ത്‌ പിതാവ്‌ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ മകളുടെ ഭര്‍ത്താവ്‌ ഊര്‍ങ്ങാട്ടിരി തെഞ്ചീരി സ്വദേശി കുറ്റിക്കാടന്‍ അബ്‌ദുല്‍ ഹമീദ്‌(30) അറസ്‌റ്റില്‍.
അരീക്കോട്‌ കുനിയിലുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ ബുധനാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെയാണ്‌ ഇയാള്‍ പിടിയിലായത്‌. ഭര്‍തൃവീട്ടില്‍ മകള്‍ പീഡനത്തിനിരയാകുന്നെന്നും ഇതില്‍ മനംനൊന്ത്‌ ജീവനൊടുക്കുകയാണെന്നും ഫോണില്‍ ചിത്രീകരിച്ച്‌ മമ്പാട്‌ സ്വദേശി ചങ്ങരായി മൂസക്കുട്ടി സെപ്‌റ്റംബര്‍ 23 ന്‌ തൂങ്ങിമരിച്ചിരുന്നു.
ഇതിന്‌ പിന്നാലെ, കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ട്‌ ഭര്‍ത്താവും കുടുംബവും തന്നെ പീഡിപ്പിക്കുന്നെന്ന്‌ കാട്ടി മകള്‍ ഹിബ പോലീസില്‍ പരാതി നല്‍കിയിരുന്നു. അബ്‌ദുല്‍ ഹമീദന്റെയും മാതാപിതാക്കളുടെയും പേരില്‍ സ്‌ത്രീധന പീഡനത്തിന്‌ കേസെടുത്ത്‌ അന്വേഷണം നടക്കുന്നതിനിടെയാണ്‌ അബ്‌ദുല്‍ ഹമീദ്‌ അറസ്‌റ്റിലാവുന്നത്‌.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും ആഞ്ഞു വിശുന്ന കാറ്റും തുടരുകയാണ്

കാറ്റത്തും മഴയത്തും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.വീട്ട് വളപ്പിലെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം.പൊതു ഇടങ്ങളിൽ അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ...

More News