Wednesday, July 28, 2021

അണക്കപ്പാറയിൽനിന്ന് സ്പിരിറ്റും സ്പിരിറ്റ് ചേർത്ത കള്ളും പിടികൂടിയ കേസ്: പെരുമ്പാവൂർ സ്വദേശി അബ്കാരി സോമശേഖരൻ നായരുൾപ്പെടെയുള്ള പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

Must Read

വടക്കഞ്ചേരി: അണക്കപ്പാറയിൽനിന്ന് സ്പിരിറ്റും സ്പിരിറ്റ് ചേർത്ത കള്ളും പിടികൂടിയ കേസിൽ മുഖ്യപ്രതി അബ്കാരി സോമശേഖരൻ നായരുൾപ്പെടെയുള്ള പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. കേസിൽ ഇതുവരെ ഒമ്പത് പ്രതികളാണ് അറസ്റ്റിലായി റിമാൻഡിൽക്കഴിയുന്നത്. ഏഴുപേരെ ജൂൺ 27-ന് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടിയതാണ്. സോമശേഖൻ നായരും സുബീഷും ഈ മാസം ഒന്നിന് ആലത്തൂർ കോടതിയിൽ കീഴടങ്ങുകയായിരുന്നു. 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയിട്ടുള്ളത്. ആദ്യം അറസ്റ്റിലായ ഏഴുപേർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

സോമശേഖരൻനായരും സുബീഷും വൈകാതെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നാണ് സൂചന.

കേസന്വേഷിക്കുന്ന എക്‌സൈസ് ക്രൈംബ്രാഞ്ച് ഇവരുടെ ജാമ്യാപേക്ഷ എതിർത്ത് റിപ്പോർട്ട് നൽകും. ഇതുവരെ 21 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഒളിവിൽക്കഴിയുന്ന 12 പേർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇതിനെ എതിർത്ത് ക്രൈംബ്രാഞ്ച് കോടതയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

അന്വേഷണഭാഗമായി സോമശേഖരൻനായരുൾപ്പെടെ അഞ്ച് പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയിൽവാങ്ങി തെളിവെടുപ്പ് നടത്തുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇവർ നൽകിയ മൊഴികളിൽ വൈരുധ്യങ്ങളുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വംനൽകുന്ന എക്‌സൈസ് ക്രൈംബ്രാഞ്ച് മധ്യമേഖലാ അസിസ്റ്റന്റ് കമ്മിഷണർ ടി.എം. കാസിം പറഞ്ഞു. മൊഴികളിലെ വൈരുധ്യത്തിൽ വ്യക്തതവരുത്തുന്നതിനായി റിമാൻഡിൽക്കഴിയുന്ന നാല് പ്രതികളെ 22-ന് ജയിലിൻ ചോദ്യംചെയ്യാനായി അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News