ചണ്ഡീഗഡ്: പഞ്ചാബിലെ മുഖ്യമ്രന്തി സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ അഭിപ്രായ വോട്ടെടുപ്പുമായി ആം ആദ്മി പാര്‍ട്ടി (ആപ്). ആരാകണം ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് 7074870748 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ വാട്സ്ആപ്, എസ്.എം.എസ്. മുഖേനയോ അറിയിക്കാനാണു വോട്ടര്‍മാരോടുള്ള നിര്‍ദേശം. ആദ്യത്തെ നാലുമണിക്കൂറിനുള്ളില്ത്തന്നെ 2.8 ലക്ഷം നിര്‍ദേശങ്ങള്‍ ലഭിച്ചതായും തിരക്കുമൂലം നിലവില്‍ ഫോണ്‍ ബന്ധം തടസപ്പെട്ടിരിക്കുകയാണെന്നും ആപ് അവകാശപ്പെട്ടു.
ജനങ്ങളുടെ ടെലി വോട്ടിങ് വിശകലനം െചയ്ത്, 17-നു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമ്രന്തിയുമായ അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. അന്നു വൈകിട്ട് അഞ്ചുവരെ ജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം.
മുഖ്യമ്രന്തി സ്ഥാനാര്‍ഥിയെ തെരെഞ്ഞടുക്കാന്‍ ആദ്യമായാണ് ഒരു രാഷ്ട്രീയകക്ഷി ജനങ്ങള്‍ക്ക് അവസരം നല്‍കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്വന്തം മുഖ്യമന്ത്രിയെ ജനം തെരെഞ്ഞടുക്കും എന്ന തലക്കെട്ടില്‍, ഫോണ്‍ നമ്പര്‍ സഹിതം ആപ് പോസ്റ്റര്‍ പ്രചാരണവും ആരംഭിച്ചു.
ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കുപ്പായം തയ്പ്പിച്ച് കാത്തിരിക്കുന്ന ഭഗവന്ത് മാന്‍ എം.പിക്കു നിരാശയേകുന്നതാണു പാര്‍ട്ടിയുടെ പുതിയനീക്കം. മാന്റെ സാധ്യത സംബന്ധിച്ച ചോദ്യങ്ങളെ കെജ്രിവാള് സമര്‍ത്ഥമായി നേരിട്ടു.
“ഭഗവന്ത് എനിക്ക് ഏറെ പ്രിയപ്പെട്ടവനാണ്. അദ്ദേഹം എന്റെ കൊച്ചനുജനാണ്. പാര്‍ട്ടിയുടെ ഏറ്റവും വലിയ നേതാവും. അേദ്ദഹമാകും മുഖ്യമ്രന്തി സ്ഥാനാര്‍ഥിയെന്നു ഞാന്‍ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍, ജനം നിശ്ചയിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്” എന്നായിരുന്നു കെജ്രിവാളിന്റെ ്രപതികരണം. ജനങ്ങളുടെ വോട്ടെടുപ്പില്‍ കെജ്രിവാളും ഉള്‍പ്പെടുമോയെന്ന ചോദ്യത്തിന്, താന്‍ ഈ മത്സരത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കര്‍ഷകനേതാവ് ബല്‍ബിര്‍ സിങ് രാജെവാളിന്റെ േപരും ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ന്നുകേള്‍ക്കുന്നു.
ഫെബ്രുവരി 14-നു നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരെഞ്ഞടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്നത് ആം ആദ്മി പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് വിട്ട അമരിന്ദര്‍ സിങ്-ബി.ജെ.പി. സഖ്യവും അകാലിദള്‍ സഖ്യവും കൂടി ചേരുമ്പോള്‍ സംസ്ഥാനത്തു ചതുഷ്കോണമത്സരം പൊടിപാറും.
117 അംഗ നിയമസഭയില്‍ കഴിഞ്ഞതവണ കോണ്‍ഗ്രസ്-77, ആപ്-20, അകാലിദള്‍-15, ബി.ജെ.പി-മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. കഴിഞ്ഞ തെരെഞ്ഞടുപ്പില്‍ സഖ്യത്തിലായിരുന്ന അകാലിദളും ബി.ജെ.പിയും ഇക്കുറി വെവ്വേെറയാണു ജനവിധി േതടുന്നത്.