തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലിരുന്ന യുവാവ് മരിച്ചു

0

തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലിരുന്ന യുവാവ് മരിച്ചു. നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാര്‍ (40) ആണ് മരിച്ചത്.തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം.

തിരുവല്ലത്ത് വച്ച്‌ ദമ്പതികളെ ആക്രമിക്കുകയും പണം വാങ്ങുകയും ചെയ്‌തുവെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ 10.30 നാണ് സുരേഷ് കുമാര്‍ മരിച്ചത്. കസ്റ്റഡിയിലെടുത്ത ഉടനെ പ്രതികളെ വൈദ്യ പരിശോധന നടത്തിയിരുന്നു.

അതില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. രാവിലെ റിമാന്‍ഡ് ചെയ്യുന്നതിനിടയ്‌ക്കാണ് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് സുരേഷ് കുമാര്‍ പറഞ്ഞത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ശുശ്രൂഷ നടത്തിയെങ്കിലും പ്രതി മരിച്ചു.

Leave a Reply