ഒഡീഷയിലെ കാൻഡമാലിൽ മാവോയിസ്റ്റുകളുടെ കുഴിബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടു

0

ഫുൽബനി: ഒഡീഷയിലെ കാൻഡമാലിൽ മാവോയിസ്റ്റുകളുടെ കുഴിബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് സദിംഗിയ ഗ്രാമത്തിൽ മാവോയിസ്റ്റുകൾ പതിച്ച പോസ്റ്ററിനുസമീപമാണ് കിയാമുണ്ട സ്വദേശി പ്രിയരഞ്ജൻ കൻഹറി(18)ന്‍റെ മൃതദേഹം കണ്ടെത്തിയത്.

ക​ഴി​ഞ്ഞ​ദി​വ​സം പോ​സ്റ്റ​റു​ക​ൾ​ക്കു​മു​ന്നി​ൽ​നി​ന്ന് ര​ണ്ടു കു​ഴി​ബോം​ബു​ക​ൾ ബോം​ബ് സ്ക്വാ​ഡ് നി​ർ​വീ​ര്യ​മാ​ക്കി​യി​രു​ന്നു.​ഇ​തി​ന് 50 മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഇ​ന്ന​ലെ സ്ഫോ​ട​നം ന​ട​ന്ന​ത്. നാ​ലു​ദി​വ​സം​മു​ന്പ് ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സ​മാ​ന​മാ​യ രീ​തി​യി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

സി​പി​ഐ (മാ​വോ​യി​സ്റ്റ്) കാ​ല​ഹ​ന്ദി-​കാ​ൻ​ഡ​മാ​ൽ-​ന​യാ​ഗ​ഡ് ഡി​വി​ഷ​നാ​ണ് സ്ഫോ​ട​ന​ത്തി​നു​പി​ന്നി​ലെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

Leave a Reply