ആലപ്പുഴ: ചേർത്തല വയലാറിൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷത്തിൽ യുവാവ് വെട്ടേറ്റുമരിച്ചു. ആർഎസ്എസ് പ്രവർത്തകൻ വയലാർ ആശാരിപ്പറമ്പിൽ രാഹുൽ ആർ. കൃഷ്ണയാണ് (നന്ദു) മരിച്ചത്.
സംഘർഷത്തിൽ മൂന്ന് ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. നാഗംകുളങ്ങരയിൽ ഇരുവിഭാഗങ്ങളുടേയും പ്രകടനത്തിനിടെയാണ് സംഘർഷം ഉണ്ടായത്.
ചൊവ്വാഴ്ച വയലാറിൽ എസ്ഡിപിഐ പ്രവർത്തകരുടെ ബക്കറ്റ് പിരിവ് ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഘർഷം ആരംഭിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഇരുവിഭാഗവും ഇന്ന് പ്രകടനം നടത്തി. ഈ പ്രകടനത്തിനിടെയാണ് ഏറ്റുമുട്ടിയത്. വെട്ടേറ്റ രാഹുൽ ആശുപത്രിയിൽ എത്തുംമുൻപ് മരിച്ചു.
English summary
A youth was hacked to death in an RSS-SDPI clash in Cherthala Vayalar