Friday, April 16, 2021

നായരമ്പലത്ത് യുവാവിനെയും കുടുംബത്തെയും സാമൂഹ്യവിരുദ്ധർ ആക്രമിച്ചതായി പരാതി

Must Read

കോട്ടയം ചെമ്മലമറ്റം ചവരപ്പുഴയില്‍ ഷീന്‍ ജോര്‍ജിനെ കാണാനില്ലെന്ന് പരാതി

കോട്ടയം ചെമ്മലമറ്റം ചവരപ്പുഴയില്‍ ഷീന്‍ ജോര്‍ജിനെ (26) കാണാനില്ലെന്ന് പരാതി. എറണാകുളം തൃക്കാകരയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാളെ വ്യാഴാഴ്ച വൈകുന്നേരം മുതലാണ്...

കോവിഡിനെ നേരിടുന്നതിനുള്ള കേന്ദ്രസർക്കാരിന്‍റെ നയപരിപാടികളെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡിനെ നേരിടുന്നതിനുള്ള കേന്ദ്രസർക്കാരിന്‍റെ നയപരിപാടികളെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് സാഹചര്യം സംബന്ധിച്ച് സംസാരിക്കുന്ന ഒരു വർഷം മുൻപുള്ള വീഡിയോ...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും. ഒഴിവു വരുന്ന മൂന്നില്‍ രണ്ടു സീറ്റുകളും സിപിഎം തന്നെ...

എറണാകുളം നായരമ്പലത്ത് യുവാവിനെയും കുടുംബത്തെയും സാമൂഹ്യവിരുദ്ധർ ആക്രമിച്ചതായി പരാതി. നായരമ്പലം സ്വദേശി അജയ് ദേവിനും പിതൃസഹോദരനും ആണ് ക്രൂരമായി മർദ്ദനമേറ്റത്.

അമിതവേഗതയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലാണ് അജയ് ദേവിനേയും പിതൃസഹോദരൻ ശിവറാമിനേയും ഒരു കൂട്ടം ആളുകൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.

രാത്രി 11 മണിയോടെ ആയുധങ്ങളുമായി ഏഴോളം യുവാക്കൾ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും ഒരു ബൈക്കും ഇവർ അടിച്ചുതകർത്തു.

സഹോദരിയുടെ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ അലക്ഷ്യമായി യുവാക്കൾ വാഹനവുമായി ചീറിപ്പാഞ്ഞത് ചോദ്യം ചെയ്തിരുന്നുവെന്ന് അജയ് പറയുന്നു. ചടങ്ങിനെത്തിയ ചില ബന്ധുക്കൾ ഇത് തടയുകയും വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. ഇതിൻറെ പകവീട്ടൽ ആയാണ് രാത്രിയിൽ വീട്ടിൽ കയറി അക്രമണം നടത്തിയതെന്നാണ് ആരോപണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

English summary

A youth and his family were attacked by anti-social elements in Nairambalam

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News