Sunday, September 19, 2021

പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവിന്റെ വീട്ടിലെത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതി മരിച്ചു

Must Read

ആലപ്പുഴ : പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവിന്റെ വീട്ടിലെത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതി മരിച്ചു. കുട്ടനാട്ടിലാണ് സംഭവം. അമിതമായി ഗുളിക കഴിച്ചാണ് യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബംഗാളിൽ നഴ്‌സ് ആയിരുന്ന യുവതി സഹപ്രവർത്തകനും നെടുമുടി സ്വദേശിയുമായ യുവാവുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി ഇവർ ഭർത്താവുമായി അകന്നു കഴിയുകയാണ്. കഴിഞ്ഞ ദിവസം സഹോദരനോടൊപ്പം ഷോപ്പിംഗിനിറങ്ങിയ യുവതി ഒരു മരുന്ന് വാങ്ങാനുണ്ടെന്ന് പറഞ്ഞ് തിരികെ പോകുകയായിരുന്നു. സഹോദരൻ ഏറെ നേരം കാത്തിരുന്നിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് പോലീസിൽ പരാതി നൽകി.

എന്നാൽ ഇവർ യുവാവിന്റെ വീട്ടിലെത്തി അമിതമായി ഉറക്ക ഗുളിക കഴിക്കുകയായിരുന്നു. യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിലാണ്

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News