Tuesday, September 22, 2020

ഇടുക്കി സ്വദേശിനിയായ യുവതി ദക്ഷിണ കൊറിയയില്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Must Read

പാലാരിവട്ടം പാലം പൊളിച്ചുപണിയാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : പാലാരിവട്ടം പാലം പൊളിച്ചുപണിയാമെന്ന് സുപ്രീംകോടതി. പാലം പൊളിച്ചുപണിയാന്‍ സുപ്രീംകോടതി സംസ്ഥാനസര്‍ക്കാരിന് അനുമതി നല്‍കി. പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധി...

നിയമസഭയിലെ കയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ലെന്ന് കോടതി

തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ലെന്ന് കോടതി. കേസ് പിന്‍വലിക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇങ്ങനെയൊരു...

കോവിഡ്; പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും ഉന്നതതല യോഗം വിളിച്ചു. ബുധനാഴ്ച നടക്കുന്ന യോഗത്തില്‍...

സോള്‍ : ഇടുക്കി സ്വദേശിനിയായ യുവതി ദക്ഷിണ കൊറിയയില്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിമലയില്‍ ജോസിന്റെയും ഷെര്‍ലിയുടെ മകള്‍ ലീജ ജോസ് (28) ആണ് മരിച്ചത്. നാലുവര്‍ഷമായി ദക്ഷിണ കൊറിയയില്‍ ലീജ ഗവേഷക വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ അവധിക്ക് നാട്ടില്‍ വന്നിരുന്നു. കോവിഡ് വ്യാപകമായതിനാല്‍ നിശ്ചയിച്ച സമയത്ത് തിരികെ പോകാന്‍ കഴിഞ്ഞില്ല.

പിന്നീട് കഴിഞ്ഞ ആറിനാണ് ലീജ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് ദക്ഷിണ കൊറിയയിലേക്കു മടങ്ങിയത്. സെപ്റ്റംബറില്‍ വീസ കാലാവധി തീരുന്നതിനാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയായിരുന്നു മടക്കം. കൊറിയയില്‍ എത്തി 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വന്നു. ഇതിനിടെ ചെവിവേദനയും പുറം വേദനയും അനുഭവപ്പെട്ടെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമായില്ല.

ക്വാറന്റീന്‍ കാലാവധിക്കു ശേഷം ആശുപത്രിയിലെത്തി ചികിത്സ നടത്തിയെങ്കിലും കുറയാത്തതിനെത്തുടര്‍ന്ന് തിരികെ നാട്ടിലേക്കു പോരാന്‍ ടിക്കറ്റ് എടുത്തു. വ്യാഴാഴ്ച വൈകിട്ട് വിമാനത്താവളത്തില്‍ എത്തിയ ലീജ അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുള്ള മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതശരീരം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എംപിമാരായ ഡീന്‍ കുര്യാക്കോസ്, അല്‍ഫോന്‍സ് കണ്ണന്താനം, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവര്‍ വഴി വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

English summary

A young woman from Idukki collapsed and died at the airport in South Korea

Leave a Reply

Latest News

പാലാരിവട്ടം പാലം പൊളിച്ചുപണിയാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : പാലാരിവട്ടം പാലം പൊളിച്ചുപണിയാമെന്ന് സുപ്രീംകോടതി. പാലം പൊളിച്ചുപണിയാന്‍ സുപ്രീംകോടതി സംസ്ഥാനസര്‍ക്കാരിന് അനുമതി നല്‍കി. പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധി...

നിയമസഭയിലെ കയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ലെന്ന് കോടതി

തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ലെന്ന് കോടതി. കേസ് പിന്‍വലിക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് സര്‍ക്കാരിന് വരാനാവില്ല. പൊതുമുതല്‍...

കോവിഡ്; പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും ഉന്നതതല യോഗം വിളിച്ചു. ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ആറു...

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ബ്രൂസ്‌ലി’ യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം 'ബ്രൂസ്‌ലി' യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധാനം വൈശാഖ് ആണ്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ...

ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തി

പടിഞ്ഞറാത്തറ: ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 75 സെന്റിമീറ്റര്‍ കൂടി ഉയത്തി. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം. ബാണാസുരസാഗര്‍ ഡാമിന്റെ ജലനിരപ്പ് ഉയരുന്നതിനാല്‍ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി ഒന്നാമത്തെയും രണ്ടാമത്തേയും ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍...

More News