Friday, July 30, 2021

10-ാം ക്ളാസുകാരിയെ വിവാഹംചെയ്ത യുവാവിനെ പോസ്‌കോ നിയമപ്രകാരം അറസ്റ്റ്‌ ചെയ്തു

Must Read

പൊള്ളാച്ചി: ഗോമംഗലം പുതൂരിൽ 10-ാം ക്ളാസുകാരിയെ വിവാഹംചെയ്ത യുവാവിനെ പോസ്‌കോ നിയമപ്രകാരം അറസ്റ്റ്‌ ചെയ്തു. ഇലക്‌ട്രീഷ്യനായ ആനന്ദകുമാറാണ് (26) അറസ്റ്റിലായത്‌.

രണ്ട്‌ വീട്ടുകാരുടെയും സമ്മതപ്രകാരം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വധുവിന്‌ വിവാഹത്തിൽ താത്‌പര്യമില്ലായിരുന്നതായാണ് സൂചന. വീട്ടുകാർ നിർബന്ധിച്ച്‌ വിവാഹം കഴിപ്പിക്കുകയായിരുന്നു. തുടർന്ന്‌ പെൺകുട്ടി ചെൽഡ്‌ലൈൻ പ്രവർത്തകർക്ക്‌ ഫോൺ ചെയ്ത്‌ പരാതി നൽകിയതനുസരിച്ച് ഗോമംഗലം പോലീസ്‌ കേസെടുത്തു. കേസ്‌ പൊള്ളാച്ചി വനിതാ പോലീസിന്‌ കൈമാറി. വനിതാ പോലീസ്‌ പ്രതിയെ അറസ്റ്റുചെയ്ത്‌ കേസന്വേഷിച്ചുവരുന്നു.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News