ഹൈദരാബാദിലെ ബീഗം ബസാറില്‍ യുവാവിനെ നാട്ടുകാര്‍ക്ക് മുന്നിലിട്ട് കുത്തിക്കൊന്നു

0

ഹൈദരാബാദ്: ഹൈദരാബാദിലെ ബീഗം ബസാറില്‍ യുവാവിനെ നാട്ടുകാര്‍ക്ക് മുന്നിലിട്ട് കുത്തിക്കൊന്നു. ഇതരജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് 21കാരനായ നീരജ് പന്‍വാറാണ് കൊല്ലപ്പെട്ടത്. നീരജിനെ ഭാര്യവീട്ടുകാര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ബീ​ഗം ബ​സാ​റി​ലെ ന​ടു​റോ​ഡി​ല്‍ വ​ച്ച് യു​വാ​വി​നെ അ​ഞ്ചം​ഗ സം​ഘം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. തി​ര​ക്കേ​റി​യ തെ​രു​വി​ലി​ട്ട് ഒ​ന്നി​ലേ​റെ​ത്ത​വ​ണ നീ​ര​ജി​നെ അ​ക്ര​മി​ക​ള്‍ കു​ത്തു​ക​യാ​യി​രു​ന്നു. നീ​ര​ജും പി​താ​വു​മൊ​ത്ത് ബ​സാ​റി​ലെ ബ​ന്ധു​വി​ന്‍റെ ക​ട​യി​ല്‍ നി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

ഒ​രു വ​ര്‍​ഷം മു​ന്‍​പാ​ണ് നീ​ര​ജ് മ​റ്റ് ജാ​തി​യി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പ് മ​റി​ക​ട​ന്ന് വി​വാ​ഹം ചെ​യ്ത​ത്. ഇ​വ​ര്‍​ക്ക് ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള ഒ​രു കു​ട്ടി​യു​മു​ണ്ട്. ബീ​ഗം ബ​സാ​റി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണ് നീ​ര​ജ്. വി​വാ​ഹ​ത്തി​ന് മു​ന്‍​പ് നീ​ര​ജി​ന്‍റെ പ്ര​ണ​യ ബ​ന്ധ​ത്തെ എ​തി​ര്‍​ത്ത​വ​ര്‍ ത​ന്നെ​യാ​ണ് മ​ക​നെ ആ​ക്ര​മി​ച്ച​തെ​ന്ന് നീ​ര​ജി​ന്‍റെ പി​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here