Friday, September 18, 2020

മൊബൈൽഫോൺ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

Must Read

ക്ഷമാപണം നടത്തി മോഷ്ടവിന്റെ കത്ത്

പാലക്കാട്; മാര്‍ച്ച്‌ മാസത്തിലാണ് അലനല്ലൂരുകാരന്‍ ഉമ്മറിന്റെ കടയില്‍ നിന്ന് ചില്ലറ മോഷണം നടക്കുന്നത്. ഫാമിലി സ്റ്റോറിന്റെ ഓടു പൊളിച്ചു അകത്തു കടന്ന് ആരോ ഈന്തപ്പഴം, തേന്‍,...

കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് തുടക്കം

കൊവിഡ് മഹാമാരിക്ക് പോലും തടുക്കാനാകാത്ത വിധം ജനപിന്തുണ കൊണ്ട് ശ്രദ്ധേയമായ കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് വ്യത്യസ്തമായ തുടക്കം. കഴിഞ്ഞ...

കോവിഡ് കാരണം മെട്രോയ്ക്ക് നഷ്ട കണക്ക്

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോയ്ക്ക് 34.18 കോടി രൂപയുടെ നഷ്ടം. ലോക്ക്ഡൗണ്‍ കാലത്ത് ഡല്‍ഹി മെട്രോയുടെ നഷ്ടം ഇതിന്റെ നിരവധി...

ന്യൂഡൽഹി : മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ ഡല്‍ഹിയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച്ച ഡ‍ല്‍ഹിയിലെ ലോഹ മന്ദിയിലാണ് സംഭവം . കീര്‍ത്തി നഗറിലെ ജവഹര്‍ ക്യാമ്ബിലുള്ള രാഹുല്‍ (32) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ മര്‍ദ്ദിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

ഗുരുതരമായി പരിക്കേറ്റ നിലയില്‍ മരത്തിന് ചുവട്ടില്‍ കിടക്കുന്ന യുവാവിനേയാണ് പൊലീസ് കണ്ടത്. നാല് പേര്‍ ചേര്‍ന്ന് യുവാവിനെ സ്ഥലത്തെ മുന്‍സിപ്പല്‍ പാര്‍ക്കില്‍ കൊണ്ടുവന്ന് മരത്തിലകെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറയുന്നു. വടിയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കരുതെന്ന് യുവാവ് കേണപേക്ഷിച്ചിട്ടും അക്രമികള്‍ നിര്‍ത്തിയില്ല. യുവാവും സഹായിയും ചേര്‍ന്ന് ഒരു ട്രക്കില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

മര്‍ദ്ദനമേറ്റ് യുവാവ് ബോധരഹിതനായതോടെ നാല് പേരും സ്ഥലം വിട്ടു.

English summary

A young man was beaten to death in Delhi for allegedly stealing a mobile phone. The incident took place at Loha Mandi in Delhi on Friday. Rahul, 32, of Jawahar Camp in Keerthi Nagar was killed. Four people were arrested in the incident. Police arrived at the spot after receiving information that the youth was being beaten.

Leave a Reply

Latest News

ക്ഷമാപണം നടത്തി മോഷ്ടവിന്റെ കത്ത്

പാലക്കാട്; മാര്‍ച്ച്‌ മാസത്തിലാണ് അലനല്ലൂരുകാരന്‍ ഉമ്മറിന്റെ കടയില്‍ നിന്ന് ചില്ലറ മോഷണം നടക്കുന്നത്. ഫാമിലി സ്റ്റോറിന്റെ ഓടു പൊളിച്ചു അകത്തു കടന്ന് ആരോ ഈന്തപ്പഴം, തേന്‍,...

കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് തുടക്കം

കൊവിഡ് മഹാമാരിക്ക് പോലും തടുക്കാനാകാത്ത വിധം ജനപിന്തുണ കൊണ്ട് ശ്രദ്ധേയമായ കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് വ്യത്യസ്തമായ തുടക്കം. കഴിഞ്ഞ 12 എഡിഷനുകളില്‍ നിന്നും വ്യത്യസ്തമായി കൊവിഡിന്റെ...

കോവിഡ് കാരണം മെട്രോയ്ക്ക് നഷ്ട കണക്ക്

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോയ്ക്ക് 34.18 കോടി രൂപയുടെ നഷ്ടം. ലോക്ക്ഡൗണ്‍ കാലത്ത് ഡല്‍ഹി മെട്രോയുടെ നഷ്ടം ഇതിന്റെ നിരവധി മടങ്ങാണ്. 1609 കോടി രൂപയുടെ നഷ്ടമാണ്...

സെപ്റ്റംബർ 25 ന് ഭാരത് ബന്ദ്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന്...

രണ്ടാം മൂഴം കേസ്: എം.ടി വാസുദേവന്‍ നായരും വി എ ശ്രീകുമാറും ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരും വി എ ശ്രീകുമാറും തമ്മിലുളള രണ്ടാം മൂഴം കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുകൂട്ടരും കേസുകള്‍ പിന്‍വലിക്കും. തിരക്കഥ എം ടിക്ക് തിരികെ നല്‍കും. കഥയുടെയും തിരക്കഥയുടെയും പൂര്‍ണ...

More News