Sunday, December 5, 2021

ഹോട്ടലിലെത്തിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്ത യുവാവ് അറസ്റ്റിൽ.

Must Read

എറണാകുളം പള്ളിപ്പുറം ചേറായി സ്വദേശി ആഷിക്കിനെ(21)യാണ്‌ വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.

വിദേശത്ത് പഠിക്കുകയായിരുന്ന പെൺകുട്ടിയുമായി ഇയാൾക്ക് സൗഹൃദത്തിലായിരുന്നു. പെൺകുട്ടി തിരുവനന്തപുരം വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്.

വിമാനത്താവളത്തിൽനിന്ന് പെൺകുട്ടിയെ സ്വീകരിച്ചശേഷം ഇയാൾ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെട്ടുവെന്നുമാണ് പെൺകുട്ടി നൽകിയ പരാതി. 2019-ലായിരുന്നു സംഭവം.

എറണാകുളത്തുനിന്ന് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ.പൃഥിരാജിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആർ.പ്രകാശ്, എസ്.ഐ.മാരായ അഭിലാഷ് എം. അലീനാ സൈറസ്, അസി. സബ് ഇൻസ്പെക്ടർ ശിവപ്രസാദ്, സി.പി.ഒ.മാരായ മനു, ജിജി, മുഹമ്മദ് താസിം എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News