Friday, September 18, 2020

കഞ്ചാവ് ലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം നാട്ടുകാർ നോക്കിനൽക്കെ യുവാവ് കാറിൽ രക്ഷപ്പെടുന്നതിനിടെ
സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

Must Read

രണ്ടാം മൂഴം കേസ്: എം.ടി വാസുദേവന്‍ നായരും വി എ ശ്രീകുമാറും ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരും വി എ ശ്രീകുമാറും തമ്മിലുളള രണ്ടാം മൂഴം കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുകൂട്ടരും കേസുകള്‍ പിന്‍വലിക്കും. തിരക്കഥ എം ടിക്ക്...

പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും. സാധാരണക്കാരായ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമായിരുന്ന ഡിബിടി (ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതി പ്രകാരമുള്ള സബ്സിഡി വിതരണം...

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാന്‍ സംഘര്‍ഷ്...

കാസർകോട്: കഞ്ചാവ് ലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം നാട്ടുകാർ നോക്കിനൽക്കെ യുവാവ് കാറിൽ രക്ഷപ്പെടുന്നതിനിടെ
സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ ഉപ്പള ബേക്കൂരിലാണ് സംഭവം. ബേക്കൂര്‍ സുഭാഷ് നഗറിലെ റാം ഭട്ട് ആണ് മരിച്ചത്. 62 വയസായിരുന്നു.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. 28 കാരനായ ഇയാൾ ബേക്കൂറില്‍ കഞ്ചാവ് ലഹരിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി കാറെടുത്ത് രക്ഷപ്പെടുകയായിരുന്നു. വെപ്രാളത്തില്‍ അമിത വേഗതയിൽ പോകുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് ജീപ്പ് കണ്ടതോടെ യുവാവ് കാര്‍ ഉപേക്ഷിച്ച് വനത്തിനുള്ളിലൂടെ ഓടിരക്ഷപ്പെട്ടു.

പ്രതിയുടെ കൈവശം തോക്ക് ഉണ്ടായിരുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രതിക്കായി മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരുമാസം മുമ്പ് ഇയാളുടെ വീട്ടിൽനിന്ന് 30 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. വധശ്രമം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ ഏഴോളം കേസുകളില്‍ പ്രതിയാണ് യുവാവെന്ന് പെലീസ് പറഞ്ഞു.

English summary

A young man escaped in a car while being watched by the locals after creating an atmosphere of terror due to cannabis intoxication.
The scooter passenger was killed when it collided with the scooter. The incident took place at 6 pm on Tuesday in Uppala Bekur.

Leave a Reply

Latest News

രണ്ടാം മൂഴം കേസ്: എം.ടി വാസുദേവന്‍ നായരും വി എ ശ്രീകുമാറും ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരും വി എ ശ്രീകുമാറും തമ്മിലുളള രണ്ടാം മൂഴം കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുകൂട്ടരും കേസുകള്‍ പിന്‍വലിക്കും. തിരക്കഥ എം ടിക്ക്...

പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും. സാധാരണക്കാരായ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമായിരുന്ന ഡിബിടി (ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതി പ്രകാരമുള്ള സബ്സിഡി വിതരണം 4 മാസം മുന്‍പാണു കേന്ദ്രം നിര്‍ത്തലാക്കിയത്....

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.

ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു

കൊച്ചി : ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം...

സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെടി ജലീല്‍. കേസിലെ ചില പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി തന്നെ വിളിപ്പിച്ചത്....

More News