Sunday, December 5, 2021

ടോക്കിയോയിൽ ട്രെയിനിൽ ബാറ്റ്മാനിലെ ജോക്കർ വേഷം ധരിച്ച് യുവാവിന്‍റെ കത്തിയാക്രമണം

Must Read

ടോക്കിയോയിൽ ട്രെയിനിൽ ബാറ്റ്മാനിലെ ജോക്കർ വേഷം ധരിച്ച് യുവാവിന്‍റെ കത്തിയാക്രമണം. 17 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഹാ​ലോ​വീ​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു പോ​കു​ക​യാ​യി​രു​ന്ന ആ​ളു​ക​ൾ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 24 വ​യ​സു​കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​യാ​ൾ ട്രെ​യി​നി​ൽ തീ​യി​ടു​ക​യും ചെ​യ്തു.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​യ​പ്പോ​ൾ ട്രെ​യി​നി​ന്‍റെ ജ​ന​ലു​ക​ൾ വ​ഴി യാ​ത്ര​ക്കാ​ർ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ട്രെ​യി​ൻ ക​മ്പ​നി അ​ധി​കൃ​ത​ർ ഇ​തു​വ​രെ അ​ക്ര​മ​സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

രാ​ജ്യ​ത്തെ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ചു മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണു ആ​ക്ര​മ​ണം. ബാ​റ്റ്മാ​ൻ സി​നി​മ​യി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്രം ജോ​ക്ക​റി​ന്‍റെ വേ​ഷം ധ​രി​ച്ച യു​വാ​വാ​യി​രു​ന്നു അ​ക്ര​മി. 60 വ​യ​സു​കാ​ര​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News