കിഴക്കേ ചാത്തല്ലൂരിൽ തീപ്പൊള്ളലേറ്റ് യുവാവ് മരിച്ചു

0

എടവണ്ണയക്കടുത്ത് കിഴക്കേ ചാത്തല്ലൂരിൽ തീപ്പൊള്ളലേറ്റ് യുവാവ് മരിച്ചു. ഹോട്ടൽ തൊഴിലാളിയായ ഷാജി (42) യാണ് മരിച്ചത്. വഴിത്തർക്കത്തിനിടെ അയൽവാസി തീകൊളുത്തി കൊന്നുവെന്നാണ് മരിച്ചയാളുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് അയൽക്കാരുമായി തുടർച്ചയായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മഞ്ചേരി കോടതിയിൽ തർക്കവുമായി ബന്ധപ്പെട്ട കേസ് ഇന്നും പരിഗണിച്ചിരുന്നു. അതിനുശേഷം മടങ്ങി വരുമ്പോൾ അയൽവാസിയും ഷാജിയും നേർക്കുനേർ വരികയും തുടർന്ന് വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. തുടർന്നാണ് ഷാജി പൊള്ളലേറ്റ് മരിക്കുന്നത്.

എന്നാൽ ഷാജി സ്വയം തീ കൊളുത്തിയതാണോ അതോ ഇയാളുടെ ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നോ എന്ന കാര്യത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായാണ് എടവണ്ണ പോലീസ് അറിയിച്ചത്.

അതേസമയം അയൽവാസി തർക്കത്തിനിടയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുന്നത് കണ്ടുവെന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ അയൽവാസി നൗഷാദും കൊല്ലപ്പെട്ട ഷാജിയുടെ മകളും പറയുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കാര്യങ്ങൾക്ക് വ്യക്തത വരികയുള്ളുവെന്നാണ് പോലീസ് പറയുന്നത്

Leave a Reply