എം.സി. റോഡില്‍ നാഗമ്പടത്തു ബൈക്ക്‌ അപകടത്തില്‍ യുവാവ്‌ മരിച്ചു

0

കോട്ടയം: എം.സി. റോഡില്‍ നാഗമ്പടത്തു ബൈക്ക്‌ അപകടത്തില്‍ യുവാവ്‌ മരിച്ചു. കുമാരനല്ലൂരിലെ ലൂമിനസ്‌ ഇന്‍വര്‍ട്ടര്‍ ഷോറൂം ഉടമ- തെങ്ങണയില്‍ വാടകയ്‌ക്കു താമസിക്കുന്ന- മണിമല വെള്ളാവൂര്‍ പേക്കാവില്‍ റോബിന്‍ മാത്യുവാ(33) ണു മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നോടെ നാഗമ്പടം ക്ഷേത്ര കവാടത്തിനു സമീപത്തായിരുന്നു അപകടം.
കുമാരനെല്ലൂര്‍ ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കു വന്ന ബുള്ളറ്റും എതിര്‍ദിശയില്‍നിന്നെത്തിയ മിനി വാനുമാണ്‌ ഇടിച്ചത്‌. ഗുരുതരമായി പരുക്കേറ്റു വീണ റോബിനെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply