Sunday, September 26, 2021

മാങ്ങാനത്ത് യുവ ബാങ്ക് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

Must Read

കോട്ടയം: മാങ്ങാനത്ത് യുവ ബാങ്ക് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാനം തുരുത്തേൽ നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പൈങ്ങളത്ത് വിഷ്ണു ഭാസ്കർ (28) ആണ് മരിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്ക് കോഴഞ്ചേരി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായിരുന്നു. അവിവാഹിതനാണ്.

ഇ​ന്നു രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. കുടുംബാംഗങ്ങൾ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഇ​വ​രു​ടെ വാ​ട​ക വീ​ടി​ന്‍റെ മു​റി​യി​ലെ​ത്തി​യ വി​ഷ്ണു സ്വ​യം മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നെ​ന്നു ക​രു​തു​ന്നു. മു​റി​യി​ൽ​നി​ന്നു തീ ​ഉ​യ​രു​ന്ന​തു​ക​ണ്ട് സ​മീ​പ​വാ​സി​ക​ൾ ക​ത​ക് ത​ക​ർ​ത്ത് അ​ക​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News