Friday, September 25, 2020

പാലാരിവട്ടം മേൽപാലം പൊളിക്കുമോ? പുതുക്കി പണിയുമോ? ഗതാഗതം നിലച്ചിട്ട് ഒരു വർഷം

Must Read

എസ്.പി.ബാലസുബ്രഹ്‌മണ്യം വിടവാങ്ങി

ചെന്നൈ:  എസ്.പി.ബാലസുബ്രഹ്‌മണ്യം (74) വിടവാങ്ങി. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 മുതൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്മശ്രീയും പത്മഭൂഷണും നൽകി...

M ഡ്രൈവ് പ്രൊഫഷണൽ’ – ബിഎംഡബ്ല്യു പുതിയ M3 സെഡാനും M4 കൂപ്പ മോഡൽ; സവിശേഷതകൾ അറിയാം

ബിഎംഡബ്ല്യുവിൻ്റെ പുതിയ M3 സെഡാനും M4 കൂപ്പയും. സമൂലമായി പുനർ‌രൂപകൽപ്പന ചെയ്ത ഫ്രണ്ട് എൻഡ്, പുതിയ സ്‌ട്രെയിറ്റ്-സിക്സ് പെട്രോൾ എഞ്ചിൻ, ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ എന്നിവയാണ്...

ജെയിംസ് ബോണ്ട് എസ്‌യുവി ലാൻഡ് റോവർ ഡിഫെൻഡർ 110 ഒക്ടോബറിൽ

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്‌യുവി ഒക്ടോബർ 15 ന് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ജെഎൽആർ. വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനായി...

പോളി വടക്കൻ

കൊച്ചി: കോടികള്‍ ചെലവഴിച്ച് രണ്ടു വര്‍ഷംകൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കി, കൊട്ടിഘോഷിച്ച് ഗതാഗതത്തിനു തുറന്ന്, രണ്ടരവര്‍ഷത്തിനുള്ളില്‍ അടയ്‌ക്കേണ്ടിവന്ന പാലാരിവട്ടം മേല്‍പ്പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചിട്ട് ഒരു വര്‍ഷം കഴിയുന്നു. പാലം പൊളിക്കുമോ, പുതുക്കി പണിയുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. കേസ് സുപ്രീം കോടതിയിലാണ്.

സര്‍ക്കാരാകട്ടെ പാലം വിഷയം രാഷ്ട്രീയ നേട്ടത്തിന് വിനിയോഗിക്കുകയാണ്.

പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ മുസ്ലിം ലീഗിനെ വരുതിയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ പാലം വിഷയം വിനിയോഗിക്കുന്നത്. യുഡിഎഫ് കാലത്ത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. പക്ഷേ, സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നില്ല.

പാലം പണിയുകയോ ഗതാഗതത്തിന് തുറന്നുകൊടുക്കുകയോ ചെയ്യാത്തതിനാല്‍ അനുഭവിക്കുന്നത് യാത്രക്കാരാണ്. വൈറ്റിലയിലും കുണ്ടന്നൂരിലും പുതിയ മേല്‍പ്പാലം പണിയുന്നത് പൂര്‍ത്തിയാകാറായി. ഇവ തുറന്നുകൊടുത്താലും പാലാരിവട്ടം പാലം സ്തംഭിച്ചതോടെ ദേശീയപാത 66 ബൈപാസിലെ യാത്രക്കാര്‍ക്ക് ഗുണമുണ്ടാകില്ല എന്നാണ് സ്ഥിതി.

ഉദ്യോഗസ്ഥതല അഴിമതിയുടെയും നിര്‍മാണത്തിലെ പിഴവുകളുടെയും നേര്‍സാക്ഷ്യമായി മാറിയിരിക്കുകയാണ് ഈ മേല്‍പ്പാലം. 39 കോടി രൂപ മുടക്കി നിര്‍മിച്ച പാലമാണ് ഇപ്പോള്‍ പൊളിച്ചു കളഞ്ഞ് പുതിയതു നിര്‍മിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ഒരു തരത്തിലുള്ള അറ്റക്കുറ്റപ്പണികളും ശാശ്വത പരിഹാരമല്ലെന്ന് ഇ. ശ്രീധരന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ദേശീയപാത അതോറിറ്റി നിര്‍മിച്ചാല്‍ ടോള്‍ ഈടാക്കുമെന്നു ചൂണ്ടിക്കാട്ടി ഇതൊഴിവാക്കാനായിരുന്നു ഇടപ്പളളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങളുടെ നിര്‍മാണം സംസ്ഥാനം ഏറ്റെടുത്തത്.

മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. സൂരജിനൊപ്പം സുമിത് ഗോയല്‍, ബെന്നി പോള്‍, എം.ടി. തങ്കച്ചന്‍ എന്നിവരും അറിസ്റ്റിലായി. നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്‌സ് എംഡിയാണ് സുമിത് ഗോയല്‍. കിറ്റ്‌കോ മുന്‍ എംഡിയാണ് ബെന്നി പോള്‍. ആര്‍ബിഡിസികെ മുന്‍ അഡീഷനല്‍ മാനേജരാണ് എം.ടി.തങ്കച്ചന്‍. പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു പാലം നിര്‍മിച്ച ആര്‍ഡിഎസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിനെ ഒന്നാം പ്രതിയാക്കി റജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

മേല്‍പാലത്തിന്റെ ദുരവസ്ഥയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. രൂപരേഖയിലെ പിഴവും കോണ്‍ക്രീറ്റിങ്ങിന്റെ നിലവാരമില്ലായ്മയും മേല്‍നോട്ടത്തിലെ അപാകതയും മൂലമാണ് ഗര്‍ഡറുകളിലും തൂണുകളിലും വിള്ളല്‍ കണ്ടതെന്നും അവര്‍ അറിയിച്ചിരുന്നു.

നിര്‍മാണത്തിലെ ക്രമക്കേടുകളില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് അന്വേഷണ സംഘം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രാഷ്ട്രീയ നേതാക്കള്‍ക്ക് കേസുമായി ബന്ധമുണ്ടെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു തെളിവുകള്‍ ഇല്ലാതാക്കുമെന്നും വിജിലന്‍സ് വാദിച്ചു. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്മാരും ഇടപെട്ട വമ്പന്‍ അഴിമതിയാണു നടന്നിരിക്കുന്നതെന്നാണു വിജിലന്‍സിന്റെ വിലയിരുത്തല്‍.
പാലത്തിന്റെ 19 പില്ലറുകളില്‍ ഒന്നില്‍ സ്ഥാപിച്ച ബുഷ് തിരിഞ്ഞു പോയതുമാത്രമാണു പാലത്തിനുണ്ടായ തകരാറിനു കാരണമെന്നും ഇതു പരിഹരിക്കാവുന്നതേയുള്ളുവെന്നുമാണു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. നിര്‍മാണത്തിലെ അപാകതകളുണ്ടെന്ന വാദം പ്രതിരോധിക്കാതെ നിര്‍മാണം നടത്തിയ തൊഴിലാളികളുടെ കഴിവുകേടാണ് നിര്‍മാണത്തിലെ വീഴ്ചയ്ക്കു കാരണമെന്ന നിലയിലും വാദങ്ങളുണ്ടായി. എന്നാല്‍ പാലത്തിന്റെ എല്ലാ തൂണുകളിലും തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പാലം മുഴുവന്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ടെന്നും വിജിലന്‍സ് വാദിച്ചു.

അതേസമയം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നതെന്നും മുന്‍ മന്ത്രിയെ കുടുക്കാനുള്ള നീക്കങ്ങളാണിതിന്റെ പിന്നിലെന്നും പ്രതിഭാഗം വാദിച്ചു. അതിനുവേണ്ടിയാണു ടി.ഒ.സൂരജിനെ കേസില്‍ കുടുക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തന്നെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ന്യൂനതകളും ക്രമക്കേടുകളും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ മറുപടി.
ടി.ഒ.സൂരജ് 8.25 കോടി രൂപ കരാറുകാരന് അനുവദിച്ചത് ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്താണെന്നും ഇതിനു തെളിവുകളുണ്ടെന്നും വിജിലന്‍സ് വാദിച്ചു. കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്പനിയും നാഗേഷ് കണ്‍സല്‍റ്റന്‍സിയുമായുള്ള പാലത്തിന്റെ രൂപരേഖ സംബന്ധിച്ച കരാറുകളും കമ്പനിയുടെ പ്രവര്‍ത്തനപരിചയവുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കാതിരുന്നിട്ടും അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇവര്‍ക്ക് അംഗീകാരം നല്‍കിയെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിര്‍മാണത്തിന്റെ നാള്‍വഴി

മേല്‍പാലം പദ്ധതി നടപ്പാക്കിയത് റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് കേരളയാണ് (ആര്‍ബിഡിസികെ). കിറ്റ്‌കോയായിരുന്നു ഡിസൈന്‍ കണ്‍സല്‍റ്റന്റ്. കരാറെടുത്ത, ഡല്‍ഹി ആസ്ഥാനമായ ആര്‍ഡിഎസ് കണ്‍സ്ട്രക്ഷനാണു പാലത്തിന്റെ രൂപരേഖ തയാറാക്കി ബന്ധപ്പെട്ട ഏജന്‍സികളില്‍നിന്ന് അനുമതി വാങ്ങിയത്. 2014 സെപ്റ്റംബറില്‍ നിര്‍മാണം തുടങ്ങി. 39 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിനു തുറന്നെങ്കിലും 2017 ജൂലൈയില്‍തന്നെ പാലത്തിന്റെ ഉപരിതലത്തില്‍ ഇരുപതിലധികം കുഴികള്‍ രൂപപ്പെട്ടു. കുഴികളില്‍ വെള്ളം നിറഞ്ഞതോടെ ഒട്ടേറെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുകയും ചെയ്തു.

യുഡിഎഫ് സര്‍ക്കാരിന്റെ സ്പീഡ് പദ്ധതിയില്‍ നിര്‍മിച്ച പാലമാണിത്. പാലത്തിനു കേടുപാടുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടു വന്നിട്ടും കാര്യങ്ങള്‍ ഗൗരവമായി കാണാതെ വീണ്ടും ടാറിങ് നടത്തി തലയൂരാനുള്ള ശ്രമത്തിലായിരുന്നു ആര്‍ബിഡിസികെ. പിന്നീട് ദേശീയപാത അതോറിറ്റിക്കു വേണ്ടി സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തില്‍ പാലത്തിലെ വിള്ളലുകളും നിര്‍മാണത്തിലെ അപാകതകളും റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊതുമരാമത്തു വകുപ്പും പിന്നീട് മദ്രാസ് ഐഐടിയും പഠനം നടത്തിയത്. ഐഐടി അറ്റകുറ്റപ്പണി നിര്‍ദേശിച്ചതോടെ പാലം അടച്ചിട്ടു. ഐഐടിയുടെ പഠനത്തില്‍ പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതരവീഴ്ച കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍, പാലം നിര്‍മാണത്തില്‍ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍ പ്രസ്താവന നടത്തി. പാലത്തിന്റെ ഡിസൈന്‍ കണ്‍സല്‍റ്റന്റായ കിറ്റ്‌കോയുടെയും പദ്ധതി നടപ്പാക്കിയ ആര്‍ബിഡിസികെയുടെയും വീഴ്ചയാണു മോശം നിര്‍മാണത്തില്‍ കലാശിച്ചതെന്നും ഡിസൈന്‍ അംഗീകരിച്ചതു മുതല്‍ മേല്‍നോട്ടത്തിലെ പിഴവുവരെ പാലത്തിന്റെ ബലക്ഷയത്തിനു കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാങ്കേതികപ്പിഴവാണു പാലത്തിന്റെ ഉപരിതലത്തില്‍ ടാറിങ് ഇളകിപ്പോകാനും തൂണുകളില്‍ വിള്ളലുണ്ടാകാനും ഇടയാക്കിയതെന്നാണ് ഐഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലും ആവശ്യത്തിനു സിമന്റോ കമ്പിയോ ഉപയോഗിക്കാതെയായിരുന്നു കോണ്‍ക്രീറ്റിങ്ങെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വാഹനങ്ങളുടെ ചാട്ടം ഒഴിവാക്കാനായി സ്പാനുകള്‍ക്കിടയില്‍ എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ക്കു പകരം ഡെക്ക് കണ്ടിന്യൂറ്റി എന്ന പുതിയ രീതിയിലുള്ള നിര്‍മാണമാണു പാലാരിവട്ടത്തു ചെയ്തത്. കൃത്യമായ പഠനമോ മുന്‍പരിചയമോ ഇല്ലാതെയാണ് ഈ രീതിയില്‍ നിര്‍മാണം നടത്തിയതെന്നാണ് ആക്ഷേപം. കിറ്റ്‌കോയുടെയും ആര്‍ബിഡിസികെയുടെയും നോട്ടക്കുറവും വില്ലനായി. ഡെക്ക് കണ്ടിന്യൂറ്റി രീതിയില്‍ ഇപ്പോള്‍ വ്യാപകമായി പാലങ്ങള്‍ നിര്‍മിക്കുന്നുണ്ട്. അവിടെയൊന്നും ഉണ്ടാകാത്ത പ്രശ്‌നമാണു പാലാരിവട്ടത്തുണ്ടായിരിക്കുന്നത്.

പാലാരിവട്ടം പാലത്തിന്റെ ചരിത്രം

ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പാലാരിവട്ടം ബൈപാസില്‍ മേല്‍പാലം പണിയാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു.
നിര്‍മാണ കരാര്‍ ആര്‍ഡിഎസ് കമ്പനിക്ക്. 2014 ജൂണില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി, അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍മാണം ഉദ്ഘാടനം ചെയ്തു.
2016 ഒക്ടോബര്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ചില നിര്‍മാണ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു, കരാറുകാര്‍, ഡിസൈനര്‍മാരായ കിറ്റ്‌കോ മുഖേന പാളിച്ച സര്‍ക്കാരിനെ അറിയിച്ചു. നവംബര്‍ 23, 2016ല്‍ നല്‍കിയ ആദ്യ കത്തില്‍ അറ്റകുറ്റപ്പണിക്ക് ഏതാനും ദിവസം പാലം അടച്ചിടാന്‍ ആവശ്യപ്പെട്ടു.
പക്ഷേ, മൂന്നു വര്‍ഷത്തിനുശേഷം 2019 ഏപ്രിലിലാണ് അനുമതി നല്‍കി, മെയ് ഒന്നിന് പാലം അടച്ചു.
ചെന്നൈ ഐഐടി യുടെ വിദഗ്ധ സംഘം പരിശോധിച്ച് നിര്‍ദേശിച്ച പ്രകാരം കരാര്‍ കമ്പനി രണ്ടു മാസം കൊണ്ട് 2.5 കോടി രൂപ മുടക്കി അറ്റകുറ്റപ്പണി ചെയ്തു.
പാലം പണിയില്‍ അഴിമതി നടന്നു എന്നു പറഞ്ഞ് വകുപ്പു മന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു.
വിഷയം ഹൈക്കോടതിയില്‍, ഭാരപരിശോധന നടത്തണമെന്ന് കരാര്‍ കമ്പനിയുടെ ഹര്‍ജി.
വിധിക്കെതിരെ സര്‍ക്കാര്‍ ഹര്‍ജി, അതിലെ ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളി.
കേസ് സുപ്രീം കോടതിയിലേക്ക്. ഇപ്പോഴും കേസ് നടക്കുന്നു.

English summary :

A year has passed since the traffic on the Palarivattom overbridge was stopped. It has not been decided whether the bridge will be demolished or renovated

Leave a Reply

Latest News

എസ്.പി.ബാലസുബ്രഹ്‌മണ്യം വിടവാങ്ങി

ചെന്നൈ:  എസ്.പി.ബാലസുബ്രഹ്‌മണ്യം (74) വിടവാങ്ങി. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 മുതൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്മശ്രീയും പത്മഭൂഷണും നൽകി...

M ഡ്രൈവ് പ്രൊഫഷണൽ’ – ബിഎംഡബ്ല്യു പുതിയ M3 സെഡാനും M4 കൂപ്പ മോഡൽ; സവിശേഷതകൾ അറിയാം

ബിഎംഡബ്ല്യുവിൻ്റെ പുതിയ M3 സെഡാനും M4 കൂപ്പയും. സമൂലമായി പുനർ‌രൂപകൽപ്പന ചെയ്ത ഫ്രണ്ട് എൻഡ്, പുതിയ സ്‌ട്രെയിറ്റ്-സിക്സ് പെട്രോൾ എഞ്ചിൻ, ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ എന്നിവയാണ് ഇരു മോഡലുകളിലും ഒരുക്കിയിരിക്കുന്നത്. പുതിയ M3, M4...

ജെയിംസ് ബോണ്ട് എസ്‌യുവി ലാൻഡ് റോവർ ഡിഫെൻഡർ 110 ഒക്ടോബറിൽ

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്‌യുവി ഒക്ടോബർ 15 ന് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ജെഎൽആർ. വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനായി പ്രീ-ബുക്ക് ചെയ്യാം. ജെയിംസ് ബോണ്ട് എസ്‌യുവി എന്ന്...

“കർഷകനല്ലേ മാഡം ഒന്നു കളപറിക്കാൻ ഇറങ്ങിയതാ ” ലൂസിഫർ സിനിമയിലെ ഡയലോഗ് ജീവിതത്തിൽ പ്രാവർത്തികമാക്കി മോഹൻലാൽ

"കർഷകനല്ലേ മാഡം ഒന്നു കളപറിക്കാൻ ഇറങ്ങിയതാ " ലൂസിഫർ സിനിമയിലെ ഡയലോഗ് ജീവിതത്തിൽ പ്രാവർത്തികമാക്കി മോഹൻലാൽ.കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കർ സ്ഥലത്താണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണം. മണ്ണിനെ...

ഒടുവിൽ മാസ്ക് ഫോണും എത്തി

ബ്രിട്ടീഷ് സംരഭകനായ ഡീനോ ലാല്‍വാനിയുടെ ടെക് കബനിയായ ഹബ്ബിള്‍ കണക്ടഡ് പുതിയ മാസ്‌ക്‌ഫോണ്‍ അവതരിപ്പിച്ചു .മെഡിക്കല്‍-ഗ്രേഡ് N95 ഫില്‍റ്റര്‍ മാസ്കും വയര്‍ലെസ്സ് ഹെഡ്‍ഫോണും ചേര്‍ന്നതാണ് മാസ്ക്ഫോണ്‍.ടെക് കാര്യങ്ങളോട് താത്പര്യമുള്ളവരെ നോട്ടമിട്ടാണ് മാസ്ക്ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.N95...

More News