കോഴിക്കോട്: കോഴിക്കോട് ഭര്‍ത്താവ് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച യുവതി മരിച്ചു. കുണ്ടുപറമ്പ് സ്വദേശിനിയായ സലീനയാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ഒരുലോഡ്ജില്‍ വെച്ച് ഭർത്താവ് അഷ്റഫ് സലീനയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സലീനയുടെ കഴുത്തറുത്താണ് കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയ്ക്കിടെയാണ് മരിച്ചത്. ഭർത്താവ് അഷ്റഫിനെ കസബ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. പൊലീസ് അഷ്റഫിനെതിരെ കൊലപാതകത്തിന് കേസ് എടുത്തിരിക്കുകയാണ്.
English summary
A woman who tried to behead her husband died in Kozhikode