Saturday, May 15, 2021

ജമ്മു കാഷ്മീരിൽ ഭീകരവാദത്തെ മഹത്വവത്ക്കരിച്ച കുറ്റത്തിന് വനിതാ സ്പെഷൽ പോലീസ് ഓഫീസറെ അറസ്റ്റ് ചെയ്തു

Must Read

ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരവാദത്തെ മഹത്വവത്ക്കരിച്ച കുറ്റത്തിന് വനിതാ സ്പെഷൽ പോലീസ് ഓഫീസറെ അറസ്റ്റ് ചെയ്തു. യുഎപിഎ ചുമത്തി ഇവർക്കെതിരെ കേസെടുക്കുകയും ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു. കുൽഗാം ജില്ലയിലെ ഫ്രിസാൽ സ്വദേശിനിയായ സൈമ അക്തറിനെതിരെയാണ് നടപടി.

ഫ്രി​സാ​ൽ ഗ്രാ​മ​ത്തി​ലെ ക​രേ​വ മൊ​ഹ​ല്ല​യി​ൽ തീ​വ്ര​വാ​ദി​ക​ൾ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന ര​ഹ​സ്യ​സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച തെ​ര​ച്ചി​ലി​നെ​ത്തി​യ സു​ര​ക്ഷ സേ​ന​യെ സൈ​മ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് കാ​ഷ്മീ​ർ പോ​ലീ​സ് ആ​രോ​പി​ച്ചു. കൂ​ടാ​തെ ഇ​വ​ർ ഭീ​ക​ര​വാ​ദ​ത്തെ മ​ഹ​ത്വ​വ​ത്ക്ക​രി​ച്ച് സം​സാ​രി​ച്ചു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സു​ര​ക്ഷാ സേ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ സൈ​മ, അ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

English summary

A woman special police officer has been arrested in Jammu and Kashmir for glorifying terrorism

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News