Monday, September 27, 2021

ജാർഖണ്ഡ്‌ സ്വദേശിനിയായ യുവതിയെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പ്രസവിച്ചനിലയിൽ കണ്ടെത്തി

Must Read

കൊല്ലം : ജാർഖണ്ഡ്‌ സ്വദേശിനിയായ യുവതിയെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പ്രസവിച്ചനിലയിൽ കണ്ടെത്തി. കുഞ്ഞ്‌ മരിച്ചു.

മുപ്പതുകാരിയായ ജാനുവതിയാണ് പ്രസവിച്ചത്. കുഞ്ഞ് നേരത്തേതന്നെ മരിച്ചിരുന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചോടെയാണ്‌ സംഭവം.

പാലരുവി എക്സ്പ്രസ് ട്രെയിനിലെത്തിയ യുവതി ഒന്നാംനമ്പർ പ്ലാറ്റ്ഫോമിനു സമീപത്തെ പഴയ പാഴ്സൽ ഓഫീസിനടുത്താണ് പ്രസവിച്ചത്. പഴകിയ തുണിയിൽ പൊതിഞ്ഞനിലയിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു കുഞ്ഞ്‌. സ്റ്റേഷൻ മാസ്റ്റർ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷനിലുള്ള എൻ.എസ്. സഹകരണ ആശുപത്രിയുടെ എമർജൻസി മെഡിക്കൽ സെന്ററിലെ നഴ്സ് വിഷ്ണു എസ്.ഗോപൻ സ്ഥലത്തെത്തി പ്രഥമശുശ്രൂഷ നൽകി. റെയിൽവേ സ്റ്റേഷൻ ഹൗസ് ഒാഫീസർ ആർ.എസ്.രഞ്ജുവിന്റെ നേതൃത്വത്തിലുള്ള പോലീസുകാർ യുവതിയെയും കുഞ്ഞിനെയും വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചു.

യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ബംഗാളിലെ അസൻസോളിൽനിന്നാണ് യുവതി പുറപ്പെട്ടത്. യഥാർഥ വിലാസമുൾപ്പെടെ കണ്ടെത്താനായിട്ടില്ല. യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും സംശയിക്കുന്നു. കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News