Monday, July 26, 2021

ലക്ഷദ്വീപിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിൽ എത്തിച്ച യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചു

Must Read

ലക്ഷദ്വീപിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിൽ എത്തിച്ച യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചു. കിൽത്താൻ ദ്വീപ് മേലാചെറ്റ വീട്ടിൽ അഹമ്മദ് ഖാന്റെ ഭാര്യ എം സി ബീഫാത്തുമ്മാവി (40) ആണ് മരിച്ചത്.

ശ്വാസംമുട്ടലും ന്യുമോണിയയും ബാധിച്ച് ഈ മാസം 2ന് ആണ് യുവതിയെ കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ തീയതിക്ക് 10 ദിവസം മാത്രമുള്ള യുവതി ചെറിയ ശ്വാസം മുട്ടലുമായിട്ടാണ് എത്തിയത്. എന്നാൽ വ്യാഴാഴ്ച രാവിലെ യുവതിക്ക് ശ്വാസംമുട്ടൽ വർധിക്കുകയും ആരോഗ്യനില തകരാറിലാകുകയും ചെയ്തു. തുടർന്ന് കവരത്തിയിൽ നിന്നും ഹെലികോപ്റ്റർ മാർഗം മെഡിക്കൽ എക്സ്കോർട്ടോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ജനറൽ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നില്ല. തുടർന്ന് എറണാകുളം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും യാത്രാമധ്യേ യുവതി മരിച്ചു. തുടർന്ന് യുവതിയുടെ ഭർത്താവ് വിളിച്ചതനുസരിച്ച് അയിഷ സുൽത്താന ആശുപത്രിയിൽ എത്തി ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തു.

മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കളമശ്ശേരി പാലക്കാമുകൾ ജുമാ പള്ളിയിൽ ഖബറടക്കം നടത്തി. മക്കൾ: വിദ്യാർത്ഥികളായ ഷംസുൽ, ആരിഫാ ബീഗം.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News