Wednesday, July 28, 2021

രണ്ടു കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന യുവതിയും കാമുകനും റിമാൻഡിൽ

Must Read

അഞ്ചാലുംമൂട് : രണ്ടു കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന യുവതിയും കാമുകനും റിമാൻഡിൽ. കടവൂരിലാണ് ഒന്നിലും ആറിലും പഠിക്കുന്ന രണ്ട് ആൺകുട്ടികളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം കടന്നത്. കഴിഞ്ഞ 15-നു പുലർച്ചെയാണ് 38-കാരിയായ യുവതി ചടയമംഗലം സ്വദേശിയായ ഷാഹുൽ ഹമീദു(28)മായി വീടു വിട്ടത്. യുവതിയുടെ വീടിനു സമീപം ഷാഹുൽ ഹമീദ് വാടകയ്ക്കു താമസിക്കുകയായിരുന്നു.

ഭർത്തൃവീട്ടുകാർ അഞ്ചാലുംമൂട് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. തിങ്കളാഴ്ച ഇരുവരും പ്രാക്കുളത്തുള്ള ഒരു വീട്ടിലുണ്ടെന്ന വിവരത്തെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ദേവരാജന്റെ നേതൃത്വത്തിൽ പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് കേസ്. യുവതിയെ അട്ടക്കുളങ്ങര ജയിലിലേക്കും യുവാവിനെ കൊട്ടാരക്കര ജയിലിലേക്കും റിമാൻഡ് ചെയ്തു

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News