Monday, January 17, 2022

തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാൻ അപകടത്തിൽപ്പെട്ടു

Must Read

തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാൻ അപകടത്തിൽപ്പെട്ടു. ഇടപ്പള്ളി – വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംങ്ഷന് സമീപം ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് അപകടം സംഭവിച്ചത്. റിവേഴ്സ് എടുക്കുകയായിരുന്ന ഒരു ലോറിയിലേക്ക് വാൻ ഇടിച്ച് കയറിയാണ് അപകടം. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരുടെ നില ഗുരുതരമാണ്.

തമിഴ്നാട്ടിലെ സേലത്ത് നിന്നുള്ള 15 അംഗ അയ്യപ്പഭക്ത സംഘവും ആന്ധ്ര രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ഡ്രൈവറുമാണ് വാനിലുണ്ടായിരുന്നത്. ഇതിൽ ഡ്രൈവറുടേയും മറ്റൊരാളുടേയും നില ഗുരുതരമാണ്. പരിക്കേറ്റവരെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിയിൽ ഒരാളുടെ കാൽ രണ്ട് വണ്ടികൾക്കിടയിലായി കുടുങ്ങിപ്പോയെന്നും ഇയാളെ പുറത്തെടുക്കാൻ ബുദ്ധിമുട്ടിയെന്നും രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു. സംഘത്തിലുള്ള ബാക്കി 13 പേർ ഇന്ന് തന്നെ സേലത്തേക്ക് മടങ്ങും.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News