Monday, September 28, 2020

കോവിഡിനെതിരെ ഫലപ്രദമെന്ന് അവകാശപ്പെട്ട് റഷ്യ വികസിപ്പിച്ച വാക്സിൻ നാളെ പുറത്തിറക്കും

Must Read

പൊതുമേഖല സ്ഥാപനങ്ങളെ സ്വകര്യവൽക്കരിക്കുന്നത് അവസാനിപ്പിക്കുക,കേന്ദ്ര സർവ്വീസുകളിൽ ഒഴിവുള്ള 8 ലക്ഷം തസ്തികയിൽ നിയമനങ്ങൾ നടത്തുക,ഭഗത് സിങ് നാഷണൽ എംപ്ലോയ്മെന്റ് ആക്ട് നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം

പെരുമ്പാവൂർ: എ.ഐ.വൈ.എഫ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പൊതുമേഖല സ്ഥാപനങ്ങളെ സ്വകര്യവൽക്കരിക്കുന്നത് അവസാനിപ്പിക്കുക,കേന്ദ്ര സർവ്വീസുകളിൽ ഒഴിവുള്ള 8 ലക്ഷം തസ്തികയിൽ നിയമനങ്ങൾ...

പത്തു വർഷമായി ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്; ആകെ അടച്ചത് 750 ഡോളര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2016-2017 വര്‍ഷങ്ങളില്‍ അല്ലാതെ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്. ന്യൂയോര്‍ക് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....

ഗൂഗിള്‍ മീറ്റ് പരിധികളില്ലാത്ത സൗജന്യ സേവനം നിർത്തുന്നു

ഇനി പരിധികളില്ലാതെ സൗജന്യ സേവനം നല്‍കേണ്ടതില്ലെന്ന് ഗൂഗിള്‍ മീറ്റ് തീരുമാനം. സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് തീരുമാനം. ഏപ്രിലില്‍...

കോവിഡിനെതിരെ ഫലപ്രദമെന്ന് അവകാശപ്പെട്ട് റഷ്യ വികസിപ്പിച്ച വാക്സിൻ നാളെ പുറത്തിറക്കും. ഗമേലയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് നാളെ പുറത്തിറക്കുന്നത്. കോവിഡ്-19 പ്രതിരോധവാക്സിൻ തയ്യാറായതായും ഓഗസ്റ്റ് 12ന് രജിസ്റ്റർ ചെയ്യുമെന്നും റഷ്യൻ ആരോഗ്യവകുപ്പ് സഹമന്ത്രി ഒലെഗ് ഗ്രിഡ്‌നെവ് ആണ് അറിയിച്ചത്. അതേസമയം ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കാതെ വാക്സിൻ ലഭ്യമാക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഇതിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.

അഡിനോവൈറസ് ആസ്പദമാക്കി നിർമിച്ച നിർജീവ പദാർഥങ്ങൾ ഉപയോഗിച്ചാണ് വാക്സിൻ തയ്യാറാക്കിയിട്ടുള്ളത്. വാക്സിൻ ഉപയോഗിച്ച് രാജ്യത്ത് എല്ലാവരെയും കോവിഡിനെതിരെ വാക്സിനേറ്റ് ചെയ്യാനാണ് പദ്ധതിയെന്നാണ് റഷ്യൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഈ മാസം തന്നെ രാജ്യത്തെ ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് റഷ്യൻ സർക്കാർ. ഇതിനു പിന്നാലെ വാക്സിൻ്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനവും ആരംഭിക്കും. പിന്നീട് രാജ്യവ്യാപക വാക്സിനേഷൻ ക്യാംപയിനിലൂടെ ജനങ്ങൾക്കെല്ലാം വാക്സിൻ ലഭ്യമാക്കാനാണ് പദ്ധതി.

വാക്സിൻ വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്ന് വർധിക്കുമ്പോൾ ചിലർക്ക് പനിയുണ്ടാകാൻ സാധ്യതയുണ്ടെന്നും എന്നാൽ അത് പാരസെറ്റമോൾ മാത്രം കഴിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടർ അലക്സാണ്ടർ ഗിൻ്റസ്ബർഗ് പറഞ്ഞു. വാക്സിൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരിൽ ഒരാൾ തന്നെ സംശയം പ്രകടിപ്പിച്ചു.

ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും ആരോഗ്യവിദഗ്ധരും റഷ്യയുടെ വാക്സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ധൃതിയേക്കാൾ നടപടിക്രമം പൂർണമായി പാലിക്കുന്നതിലാവണം കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നു ലോകാരോഗ്യ സംഘടനയും റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരിക്കെയാണ് നാളെ വാക്സീൻ റജിസ്റ്റർ ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.

English summary

A vaccine developed by Russia claiming to be effective against Kovid will be released tomorrow. The vaccine, developed jointly by the Gamela Research Institute and the Russian Ministry of Defense, will be released tomorrow. The Kovid-19 vaccine is ready and will be registered on August 12, according to Russian Oleg Grydnev. At the same time, the availability of the vaccine without completing clinical trials is a cause for concern.

Leave a Reply

Latest News

പൊതുമേഖല സ്ഥാപനങ്ങളെ സ്വകര്യവൽക്കരിക്കുന്നത് അവസാനിപ്പിക്കുക,കേന്ദ്ര സർവ്വീസുകളിൽ ഒഴിവുള്ള 8 ലക്ഷം തസ്തികയിൽ നിയമനങ്ങൾ നടത്തുക,ഭഗത് സിങ് നാഷണൽ എംപ്ലോയ്മെന്റ് ആക്ട് നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം

പെരുമ്പാവൂർ: എ.ഐ.വൈ.എഫ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പൊതുമേഖല സ്ഥാപനങ്ങളെ സ്വകര്യവൽക്കരിക്കുന്നത് അവസാനിപ്പിക്കുക,കേന്ദ്ര സർവ്വീസുകളിൽ ഒഴിവുള്ള 8 ലക്ഷം തസ്തികയിൽ നിയമനങ്ങൾ...

പത്തു വർഷമായി ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്; ആകെ അടച്ചത് 750 ഡോളര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2016-2017 വര്‍ഷങ്ങളില്‍ അല്ലാതെ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്. ന്യൂയോര്‍ക് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 750 ഡോളര്‍ മാത്രമാണ് നികുതി ഇനത്തില്‍...

ഗൂഗിള്‍ മീറ്റ് പരിധികളില്ലാത്ത സൗജന്യ സേവനം നിർത്തുന്നു

ഇനി പരിധികളില്ലാതെ സൗജന്യ സേവനം നല്‍കേണ്ടതില്ലെന്ന് ഗൂഗിള്‍ മീറ്റ് തീരുമാനം. സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് തീരുമാനം. ഏപ്രിലില്‍ തന്നെ ഇക്കാര്യം കമ്ബനി വ്യക്തമാക്കിയതാണ്. മഹാമാരിക്കാലത്ത്...

കാര്‍ഷിക നിയമത്തിനെതിരെ സമരം നയിക്കാൻ രാഹുല്‍ ഗാന്ധി പഞ്ചാബിൽ എത്തുമെന്ന് റിപ്പോർട്ട്‌

  ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ നേതൃത്വം നല്‍കുന്ന പ്രതിഷേധ പരിപാടി ഈ ആഴ്ചയാകും നടക്കുക...

കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രിയുടെ ധര്‍ണ

ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രിയുടെ ധര്‍ണ. ഷഹിദ് ഭഗത് സിങ് നഗറിലെ ഘത്കാര്‍ കാലനിലാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ധര്‍ണ ഇരിക്കുന്നത്....

More News