Sunday, December 5, 2021

രണ്ടര വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു

Must Read

കോഴിക്കോട്: രണ്ടര വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു. നാദാപുരം കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപിക ജിഷ മോൾ അഗസ്റ്റിന്റെയും ആലക്കോട് കരുവഞ്ചാൽ ചമ്പനാനിക്കൽ സുജിത്ത് സെബാസ്റ്റ്യന്റെയും ഇളയ മകൻ ജിയാൻ സുജിത്ത് ആണ് മരണപ്പെട്ടത്.

കല്ലാച്ചി പയന്തോങ്ങിൽ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്‌സിന് സമീപത്തുള്ള കുളത്തിൽ വീണ നിലയിലാണ് കുട്ടിയെ കണ്ടെത്തുന്നത്. രാവിലെ മുതൽ കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയിരുന്നു. അങ്ങനെയാണ് കുളത്തിൽ കുട്ടിയെ കണ്ടെത്തുന്നത്. കുഞ്ഞിനെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ഒരു മണിയോടെ മരണപ്പെടുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ജില്ലയിൽ നിന്ന് സ്ഥലം മാറി കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് വന്നതായിരുന്നു ഫിസിക്‌സ് അധ്യാപികയായ ജിഷ മോൾ അഗസ്റ്റിനും കുടുംബവും. ജിയാന്റെ ദാരുണ മരണം പ്രദേശത്തെ ആകെ വിഷമത്തിലാക്കിയിരിക്കുകയാണ്.

പത്ത് മണിയോടെ കാണാതായ കുട്ടി എങ്ങനെ കുളത്തിലെത്തിയെന്ന കാര്യം ആർക്കും മനസിലാക്കാനായിട്ടില്ല. ക്വാർട്ടേഴ്‌സിലുള്ള ആളുകളുടെ കണ്ണ് വെട്ടിച്ച് എങ്ങനെ കുളത്തിന് അടുത്ത് രണ്ടര വയസുകാരനെത്തിയെന്നത് ഏവരെയും അമ്പരിപ്പിക്കുന്നത്.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News