Sunday, September 19, 2021

എം.സി.റോഡിൽ ഏറ്റുമാനൂർ വില്ലേജ് ഓഫീസിനു സമീപം റോഡ് കുറുകെ കടക്കുന്നതിനിടയിൽ കാറിടിച്ച് ചുമട്ടുതൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു

Must Read

എം.സി.റോഡിൽ ഏറ്റുമാനൂർ വില്ലേജ് ഓഫീസിനു സമീപം റോഡ് കുറുകെ കടക്കുന്നതിനിടയിൽ കാറിടിച്ച് ചുമട്ടുതൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.25 നായിരുന്നു അപകടം. ഏറ്റുമാനൂർ മനയ്ക്കപ്പാടം കരോട്ട് കിഴക്കേതിൽ എൻ.വിനോദ് (53) നാണ് പരിക്കേറ്റത്. കാറിടിച്ച് മുകളിലേക്ക്‌ ഉയർന്ന വിനോദ് കാറിന്റ മുൻ വശത്തെ ഗ്ലാസിലേക്ക് വീണ് തലയിടിച്ച് വീഴുകയായിരുന്നു. അപകടത്തിനിരയാക്കിയ കാറിൽ വിനോദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈ ഭാഗത്ത് റോഡ് കുറുകെ കടക്കുന്നതിനിടെ രണ്ടു മാസത്തിനുള്ളിൽ രണ്ടുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു.

സർക്കാർ വാഹനമിടിച്ച് പട്ടിത്താനം സ്വദേശിയായ ഓട്ടോ ഡ്രൈവറും, ഏറ്റുമാനൂരപ്പൻ ബസ് ബേയ്ക് സമീപം വഴി യാത്രക്കാരനുമാണ് മരിച്ചത്. വീതിയേറിയ റോഡിൽ കാൽ നടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടാണ്. വളവ് തിരിഞ്ഞ് അമിതവേഗതയിലെത്തുന്ന വാഹനങ്ങളാണ് അപകടത്തിനു പ്രധാനകാരണമെന്ന് നാട്ടുകാർ പറയുന്നു. ഏറ്റുമാനൂർ പോലീസ് കേസെടുത്തു

Leave a Reply

Latest News

റോഡരികിൽനിന്ന് മോഷ്ടിച്ച ലോറി അമിത വേഗത്തിൽ പാഞ്ഞു; അഞ്ച് വാഹനങ്ങൾ ഇടിച്ചിട്ടു; ഒടുവിൽ കീഴടക്കി

റോഡരികിൽനിന്ന് മോഷ്ടിച്ച ലോറിയുമായി രണ്ടുയുവാക്കൾ കുതിച്ചുപായുന്നു. സംശയം തോന്നി പോലീസ് പിന്തുടരുന്നതിനിടെ അഞ്ചുവാഹനങ്ങളെ ഇടിച്ചുവീഴ്ത്തുന്നു. ഒടുവിൽ അന്പലത്തിലേക്ക് ഇടിച്ചുകയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരും പോലീസും ചേർന്ന്...

More News