Saturday, May 15, 2021

24മണിക്കൂറിനിടെ മാസ്ക് ധരിക്കാത്തതിന് 20214 പേർക്കെതിരെ കേസെടുത്തു

Must Read

തിരുവനന്തപുരം: കോവിഡ് വ്യാപനം 32,000 കവിഞ്ഞ സംസ്ഥാനത്ത്, 24മണിക്കൂറിനിടെ മാസ്ക് ധരിക്കാത്തതിന് 20214 പേർക്കെതിരെ കേസെടുത്തു. ഇന്നലെ ഇത് 15,011 ആയിരുന്നു.

സാമൂഹ്യ അകലം പാലിക്കാത്തതിന്​ 8,132 പേർക്കെതിരെയും കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്നലെ 5,162 പേർക്കെതിരെയാണ്​​ ഈ ഇനത്തിൽ കേസെടുത്തത്​. 55,63,600 രൂപ ഒറ്റ ദിവസം കൊണ്ട്​ പിഴ ഈടാക്കി.

രോഗവ്യാപനം തടയാൻ കഴിവതും എൻ 95 മാസ്​ക്​ ധരിക്കണമെന്ന്​ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഇരട്ട മാസ്​ക്​ ധരിക്കുക. ഇക്കാര്യത്തിൽ സൂക്ഷ്​മത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News